ഇംഗ്ലീഷ് കൗണ്ടിയില്‍ മിഡില്‍സെക്സിനുവേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്താണ് മലന്‍ ഇംഗ്ലണ്ട് ടീമിലെത്തിയത്. 2017ല്‍ ഇംഗ്ലണ്ടിന്‍റെ ടി20 ടീമില്‍ അരങ്ങേറിയ മലന്‍ ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ മത്സരത്തില്‍ തന്നെ 44 പന്തില്‍ 78 റണ്‍സടിച്ച് വരവറിയിച്ചു.

ചെന്നൈ: ഐപിഎല്‍ താരലേലത്തില്‍ ഇംഗ്ലണ്ടിന്‍റെ ഡേവിഡ് മലനെ സ്വന്തമാക്കി പഞ്ചാബ് കിംഗ്സ്. ഐസിസി ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള 33കാരനായ മലന്‍ വെടിക്കെട്ട് ബാറ്റ്സ്മാനാണ്. ഇംഗ്ലണ്ടിനായി ഇതുവരെ 19 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള മലന്‍ ഒരു സെഞ്ചുറിയും ഒമ്പത് അര്‍ധസെഞ്ചുറിയും അടക്കം 53.44 റണ്‍സ് ശരാശരിയില്‍ 855 റണ്‍സടിച്ചിട്ടുണ്ട്.

ഇംഗ്ലീഷ് കൗണ്ടിയില്‍ മിഡില്‍സെക്സിനുവേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്താണ് മലന്‍ ഇംഗ്ലണ്ട് ടീമിലെത്തിയത്. 2017ല്‍ ഇംഗ്ലണ്ടിന്‍റെ ടി20 ടീമില്‍ അരങ്ങേറിയ മലന്‍ ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ മത്സരത്തില്‍ തന്നെ 44 പന്തില്‍ 78 റണ്‍സടിച്ച് വരവറിയിച്ചു.

Scroll to load tweet…

ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ 900 റേറ്റിംഗ് പോയന്‍റ് പിന്നിടുന്ന ആദ്യ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡ് മലന്‍ അടുത്തിടെ സ്വന്തമാക്കിയിരുന്നു. 915 റേറ്റിംഗ് പോയന്‍റ് നേടിയായിരുന്നു മലന്‍ റെക്കോര്‍ഡിട്ടത്. 900 റേറ്റിംഗ് പോയന്‍റ് നേടിയിട്ടുള്ള ആരോണ്‍ ഫിഞ്ചിനെയാണ് മലന്‍ മറികടന്നത്. താരലേലത്തില്‍ മലന് വന്‍തുക പ്രതീക്ഷിച്ചിരുന്നെങ്കിലും ഒന്നരകോടി രൂപക്ക് പഞ്ചാബ് കിംഗ്സിന് താരത്തെ സ്വന്തമാക്കാനായത് വലിയ നേട്ടമാണ്.