ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനത്തിന് പിന്നാലെ കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിലെത്തിച്ച ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരക്കും ഇത്തവണ ലേലത്തില്‍ ആവശ്യക്കാരുണ്ടായില്ല. 50 ലക്ഷം രൂപയായിരുന്നു പൂജാരയുടെ അടിസ്ഥാന ലേലത്തുക.
ബെംഗലൂരു: ഐപിഎല്‍ മെഗാ താരലേലത്തില്‍((IPL Auction 2022) ഓസ്ട്രേലിയന്‍ ടീമിന്‍റെ ലിമിറ്റഡ് ഓവര്‍ നായകനായ ആരോണ്‍ ഫിഞ്ചിനെയും(Aaron Finch)ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗനെയും(Eoin Morgan) ആരും ടീമിലെടുത്തില്ല. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയെ ഫൈനലിലെത്തിച്ച മോര്‍ഗന് ഒന്നര കോടി രൂപയായിരുന്നു അടിസ്ഥാനവില. എന്നാല്‍ ലേലത്തില്‍ മോര്‍ഗനില്‍ ആരും താല്‍പര്യം കാണിച്ചില്ല.
ടി20 റാങ്കിംഗില്‍ ഏറെക്കാലം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഇംഗ്ലണ്ടിന്‍റെ ഡേവിഡ് മലനും(Dawid Malan) ലേലത്തില്‍ ആവശ്യക്കാരുണ്ടായിരുന്നില്ല. ഒന്നര കോടി രൂപയായിരുന്നു മലന്‍റെയും ഓസ്ട്രേലിയന്‍ നായകനായ ഫിഞ്ചിന്‍റെയും അടിസ്ഥാനവില.
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനത്തിന് പിന്നാലെ കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിലെത്തിച്ച ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരക്കും ഇത്തവണ ലേലത്തില്‍ ആവശ്യക്കാരുണ്ടായില്ല. 50 ലക്ഷം രൂപയായിരുന്നു പൂജാരയുടെ അടിസ്ഥാന ലേലത്തുക.
ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാരനായ ഓസീസിന്‍റെ മാര്‍നസ് ലാബുഷെയ്നും ലേലത്തില്‍ ആവശ്യക്കാരുണ്ടായില്ല. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിംഗ്സിന്‍റെ താരമായിരുന്ന ഇംഗ്ലീഷ് താരം ക്രിസ് ജോര്‍ദാനെയും ന്യൂസിലന്‍ഡിന്‍റെ ജിമ്മി നീഷാമിനെയും ഇത്തവണ ആരും ടീമിലെടുത്തിട്ടില്ല.