Asianet News MalayalamAsianet News Malayalam

IPL Auction 2022 : ഐപിഎല്‍ താരലേലത്തിന് ഇന്ന് കലാശക്കൊട്ട്; ശ്രദ്ധാകേന്ദ്രം എസ് ശ്രീശാന്ത്

ആവശ്യമായ 20 കളിക്കാരുടെ പേര് എഴുതിനൽകാന്‍ ഫ്രാഞ്ചൈസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്

IPL Auction 2022 S Sreesanth Ajinkya Rahane Eoin Morgan highlights on Day two
Author
Bengaluru, First Published Feb 13, 2022, 8:35 AM IST

ബെംഗളൂരു: ഐപിഎല്‍ മെഗാതാരലേലം (IPL Auction 2022) ഇന്ന് പൂര്‍ത്തിയാകും. രണ്ടാം ദിവസത്തെ ലേലം ഉച്ചയ്ക്ക് 12 മണിക്ക് തുടങ്ങും. 503 കളിക്കാരുടെ ലേലം ആണ് ഇന്ന് നടക്കുക. ലേലപ്പട്ടികയിൽ 98 മുതൽ 161 വരെയുള്ള എല്ലാ കളിക്കാരെയും ലേലത്തിൽ അവതരിപ്പിക്കും. തുടര്‍ന്നുള്ള 439 കളിക്കാരില്‍ ഫ്രാഞ്ചൈസികള്‍ (IPL franchises) ആവശ്യപ്പെടുന്നവരെ മാത്രമേ ലേലത്തിൽ പങ്കെടുപ്പിക്കുകയുള്ളൂ.

ആവശ്യമായ 20 കളിക്കാരുടെ പേര് എഴുതിനൽകാന്‍ ഫ്രാഞ്ചൈസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മലയാളി താരം എസ് ശ്രീശാന്ത്, അജിങ്ക്യ രഹാനെ, ജയദേവ് ഉനാദ്‌കട്ട്, ഓയിന്‍ മോര്‍ഗന്‍ തുടങ്ങിയവര്‍ ഇന്നത്തെ പട്ടികയിലുണ്ട്.  

ഇതുവരെ താരം ഇഷാന്‍

ഇന്ത്യന്‍ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനെ മുംബൈ ഇന്ത്യന്‍സ് വമ്പന്‍ തുകയ്‌ക്ക് നിലനിര്‍ത്തിയതാണ് ലേലത്തിന്‍റെ ആദ്യദിനം ശ്രദ്ധേയമായത്. ഇത്തവണ ലേലത്തിലെ ഏറ്റവും ഉയര്‍ന്ന തുകയായി 15.25 കോടിക്കാണ് മുംബൈ ഇന്ത്യന്‍സ് ഇഷാനെ നിലനിര്‍ത്തിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അവസാനം വരെ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും മുംബൈ ഉറച്ചു തന്നെയായിരുന്നു. 

മിസ്റ്റര്‍ ഐപിഎല്ലിനെ വാങ്ങാനാളില്ല

ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ മിന്നും താരമായിരുന്ന സുരേഷ് റെയ്‌നയെ ലേലത്തിൽ ഒരു ടീമും വാങ്ങിയില്ല. 2 കോടി ആയിരുന്നു അടിസ്ഥാന വില. സ്റ്റീവ് സ്‌മിത്ത്, ഷാക്കിബ് അൽ ഹസന്‍, മുഹമ്മദ് നബി, വൃദ്ധിമാൻ സാഹ, മാത്യൂ വെയ്ഡ്, ഡേവിഡ് മില്ലര്‍, ഉമേഷ് യാദവ്, മുഹമ്മദ് അസ്ഹറുദ്ദീൻ, വിഷ്ണു വിനോദ് എന്നിവര്‍ക്കായും ആരും രംഗത്തെത്തിയില്ല. ഇവര്‍ക്ക് ഇന്ന് വീണ്ടും അവസരം നൽകിയേക്കും. 

IPL Auction 2022: ഇനിയെല്ലാം സൂക്ഷിച്ച്, പണം കൂടുതലുള്ളത് പഞ്ചാഞ്ചിന്; ശേഷിക്കുന്ന ടീമുകളുടേതിങ്ങനെ

Latest Videos
Follow Us:
Download App:
  • android
  • ios