രണ്ട് കോടി അടിസ്ഥാന വിലയുള്ള വേറെയും താരങ്ങളുണ്ട്. ഓസ്ട്രേലിയന്‍ നായകന്‍പാറ്റ് കമിൻസ്, മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്, പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, ജോഷ് ഇംഗ്ലിസ്, ഷോണ്‍ ആബട്ട് എന്നിവര്‍ക്കും രണ്ട് കോടി രൂപയാണ് അടിസ്ഥാനവില.

മുംബൈ: ഈ മാസം ഒടുവില്‍ നടക്കുന്ന ഐപിഎല്‍ ലേലത്തിനായി രജിസ്റ്റര്‍ ചെയ്ത ആയിരത്തോളം താരങ്ങളില്‍ ഏറ്റവും കൂടുതല്‍ അടിസ്ഥാന വിലയുള്ളത് ലോകകപ്പ് ജേതാക്കളായ ഓസ്ട്രേലിയന്‍ ടീം അംഗങ്ങള്‍ക്ക്. ലോകകപ്പ് ഫൈനലില്‍ സെഞ്ചുറിയുമായി ഇന്ത്യയെ തകര്‍ത്ത ട്രാവിസ് ഹെഡിന് രണ്ട് കോടി രൂപയാണ് അടിസ്ഥാന വില. ഹെഡിനായി കടുത്ത മത്സരം തന്നെ ലേലത്തില്‍ പ്രതീക്ഷാക്കാമെന്നാണ് റിപ്പോര്‍ട്ട്.

രണ്ട് കോടി അടിസ്ഥാന വിലയുള്ള വേറെയും ഓസീസ് താരങ്ങളുണ്ട്. ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമിൻസ്, മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്, പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, ജോഷ് ഇംഗ്ലിസ്, ഷോണ്‍ ആബട്ട് എന്നിവര്‍ക്കും രണ്ട് കോടി രൂപയാണ് അടിസ്ഥാന വില. അതേസമയം ലോകകപ്പില്‍ തിളങ്ങിയ ന്യൂസിലന്‍ഡ് യുവതാരം രചിന്‍ രവീന്ദ്രക്ക് 50 ലക്ഷം രൂപ മാത്രമെ അടിസ്ഥാന വിലയുള്ളു.

നെറ്റ്സില്‍ കണ്ണുകെട്ടി പന്തെറിയാനാവുമോ സക്കീർ ഭായിക്ക്; വ്യത്യസ്തനാവാൻ നോക്കിയ ബൗളർക്ക് ഒടുവില്‍ സംഭവിച്ചത്

ഒരിടവേളക്കുശേഷമാണ് മിച്ചല്‍ സ്റ്റാര്‍ക്ക് ഐപിഎല്‍ ലേലത്തിനെത്തുന്നത്. കൊല്‍ക്കത്ത താരമായിരുന്ന പാറ്റ് കമിന്‍സ് കഴിഞ്ഞ ഐപിഎല്ലില്‍ കളിച്ചിരുന്നില്ല. സ്റ്റീവ് സ്മിത്താകട്ടെ കഴിഞ്ഞ ഐപിഎല്‍ ലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്തെങ്കിലും ടീമുകളാരും സ്മിത്തില്‍ താല്‍പര്യം കാട്ടിയില്ല. ലേലത്തിനുശേഷം ഓസ്ട്രേലിയന്‍ ബിഗ് ബാഷ് ലീഗില്‍ സ്മിത്ത് തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുകയും ചെയ്തു.

ടി20 ലോകകപ്പ്: അവര്‍ രണ്ടുപേരെയും ഇന്ത്യ ടീമിലെടുത്തില്ലെങ്കിൽ അതിലും വലിയ മണ്ടത്തരമില്ലെന്ന് ആന്ദ്രെ റസല്‍

ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാന്‍, ഇംഗ്ലണ്ട് താരങ്ങളായ ടോം ബാന്‍റണ്‍, ബെന്‍ ഡക്കറ്റ്, ജാമി ഓവര്‍ടണ്‍, ടൈമല്‍ മില്‍സ്, ഫില്‍ സാള്‍ട്ട് , കിവീസ് താരം കോറി ആന്‍ഡേഴ്സണ്‍, കോളിന്‍ മണ്‍റോ, ജിമ്മി നീഷാം, ടിം സൗത്തി, കോളിന്‍ ഇന്‍ഗ്രാം, ലങ്കന്‍ സ്പിന്നര്‍ വാനിന്ദു ഹസരങ്ക, വിന്‍ഡീസ് ഓള്‍ റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡര്‍, ഷെര്‍ഫൈന്‍ റൂഥര്‍ഫോര്‍ഡ് എന്നിവരാണ് രണ്ട് കോടി രൂപ അടിസ്ഥാനവിലയുമായി ലേലത്തിനെത്തുന്ന വിദേശ താരങ്ങള്‍. ഈ മാസം 19ന് ദുബായിലാണ് ഐപിഎല്‍ ലേലം നടക്കുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക