കൊല്‍ക്കത്ത: ഐപിഎല്‍ മിനി താരലേലത്തിന് മുന്നോടിയായി മലയാളി പേസര്‍ സന്ദീപ് വാര്യരെയും സൂപ്പര്‍ താരം ആന്ദ്രെ റസലിനെയും സ്പിന്‍ ഓള്‍ റൗണ്ടര്‍ സുനില്‍ നരെയ്നെയും നിലനിര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. മുന്‍ നായകന്‍ ദിനേശ് കാര്‍ത്തിക്കിനെയും കൊല്‍ക്കത്ത കൈവിട്ടില്ല.

ഓസീസ് സൂപ്പര്‍ താരം പാറ്റ് കമിന്‍സ്, ലോക്കി ഫെര്‍ഗൂസന്‍, ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ എന്നിവരും കൊല്‍ക്കത്ത നിലനിര്‍ത്തിയവരുടെ പരട്ടികയിലുണ്ട്. ഇംഗ്ലണ്ട് ഓപ്പണര്‍ ടോം ബാന്‍റണ്‍, ഓസീസ് ഓള്‍ റൗണ്ടര്‍ ക്രിസ് ഗ്രീന്‍, നിഖില്‍ നായിക്ക്, എം സിദ്ധാര്‍ഥ്, സിദ്ദേശ് ലാഡ് എന്നിവരെയാണ് കൊല്‍ക്കത്ത ഒഴിവാക്കിയത്.

കൊല്‍ക്കത്ത നിലനിര്‍ത്തിയ താരങ്ങള്‍: Eoin Morgan,Dinesh Karthik,Nitish Rana,Shubman Gill,Rinku Singh,Rahul Tripathi,Kamlesh Nagarkoti,Kuldeep Yadav,Lockie Ferguson,Pat Cummins,Prasidh Krishna,Sandeep Warrier,Shivam Mavi,Varun Chakaravarthy,Andre Russell,6. Sunil Narine,Tim Seifert.