Asianet News MalayalamAsianet News Malayalam

ഹര്‍ഷല്‍ പട്ടേലിന് വീണ്ടും ബംപറടിച്ചു, ഡാരില്‍ മിച്ചല്‍ ചെന്നൈയില്‍, കോട്സീയെ റാഞ്ചി മുംബൈ

അഫ്ഗാനിസ്ഥാന്‍ താരം അസ്മത്തുള്ള ഒമര്‍സായിയെ ഗുജറാത്ത് അടിസ്ഥാന വിലയായ 50 ലക്ഷം രൂപക്ക് ടീമിലെത്തിച്ചു. ഇംഗ്ലീഷ് പേസര്‍ ക്രിസ് വോക്സിനെ 4.2 കോടി പഞ്ചാബ് കിംഗ്സ് ടീമിലെത്തിച്ചു.

IPL Auction Live Updates Daryl Mitchell joins CSK, Harshal goes to Punjab
Author
First Published Dec 19, 2023, 3:16 PM IST

ദുബായ്: ഐപിഎല്‍ താരലേലത്തില്‍ പാറ്റ് കമിന്‍സ് റെക്കോര്‍ഡിട്ടതിന് പിന്നാലെ കോടികള്‍ വാരി ഹര്‍ഷല്‍ പട്ടേല്‍. 10.75 കോടി രൂപക്ക് മുമ്പ് ആര്‍സിബിയിലെത്തിയ ഹര്‍ഷലിനെ ഇത്തവണ ഒരു പടി കൂടി കടന്ന് 11.75 കോടി രൂപക്ക് പഞ്ചാബ് കിംഗ്സാണ് ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ നിറം മങ്ങിയതിനെത്തുടര്‍ന്നാണ് ഹര്‍ഷലിനെ ആര്‍സിബി ഒഴിവാക്കിയത്.

ലോകകപ്പ് സെമിയില്‍ ഇന്ത്യക്കെതിരെ സെഞ്ചുറി അടിച്ച കിവീസ് ബാറ്റര്‍ ഡാരില്‍ മിച്ചലിനെ 14 കോടി രൂപ മുടക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിലെത്തിച്ചു. ന്യൂസിലന്‍ഡ് ഓപ്പണറായ ഡെവോണ്‍ കോണ്‍വെയും മിച്ചല്‍ സാന്‍റ്നറും നേരത്തെ ടീമിലുള്ള ചെന്നൈ മറ്റൊരു ന്യൂസിലന്‍ഡ് താരമായ രചിന്‍ രവീന്ദ്രയെയും ഇന്ന് ലേലത്തില്‍ ടീമിലെത്തിച്ചിരുന്നു.

ഐപിഎല്‍ ചരിത്രത്തില്‍ ആദ്യം; ലേലത്തില്‍ റെക്കോര്‍ഡിട്ട് പാറ്റ് കമിന്‍സ്; 20.50 കോടിക്ക് ഹൈദരാബാദില്‍

ലേലത്തില്‍ റെക്കോര്‍ഡിടുമെന്ന് പ്രതീക്ഷിച്ചിരുന്ന ദക്ഷിണാഫ്രിക്കന്‍ പേസര്‍ ജെറാള്‍ഡ് കോട്സിയെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. മുംബൈയും ചെന്നൈയും കോട്സിക്കായി ശക്തമായി രംഗത്തെത്തിയെങ്കിലും അഞ്ച് കോടി രൂപക്ക് കോട്സിയെ മുംബൈ ടീമിലെത്തിച്ചു. രണ്ട് കോടി രൂപയായിരുന്നു ലേലത്തില്‍ കോട്സിയുടെ അടിസ്ഥാനവില.

അഫ്ഗാനിസ്ഥാന്‍ താരം അസ്മത്തുള്ള ഒമര്‍സായിയെ ഗുജറാത്ത് അടിസ്ഥാന വിലയായ 50 ലക്ഷം രൂപക്ക് ടീമിലെത്തിച്ചു. ഇംഗ്ലീഷ് പേസര്‍ ക്രിസ് വോക്സിനെ 4.2 കോടി പഞ്ചാബ് കിംഗ്സ് ടീമിലെത്തിച്ചു.

ലോകകപ്പ് ഹീറോക്കായി ചെന്നൈയും ഹൈദരാബാദും തമ്മിൽ വാശിയേറിയ ലേലം വിളി; ഒടുവിൽ ജയിച്ചത് കാവ്യ മാരന്‍റെ തന്ത്രം

നേരത്തെ വാശിയേറിയ ലേലത്തിനൊടുവില്‍ ഐപിഎല്‍ ലേല ചരിത്രത്തിലെ റെക്കോര്‍ഡ് തുകക്ക് പാറ്റ് കമിന്‍സിനെ സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയിരുന്നു. ആര്‍സിബിയുമായുള്ള വാശിയേറിയ ലേലത്തിനൊടുവില്‍ 20.50 കോടി രൂപക്കാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. കഴിഞ്ഞ ഐപിഎല്‍ താരലേലത്തില്‍ പഞ്ചാബ് കിംഗ്സ് 18.50 കോടി മുടക്കി ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ സാം കറനെ സ്വന്തമാക്കിയതായിരുന്നു ഐപിഎല്ലില്‍ ഒരു കളിക്കാരനായി ടീം മുടക്കിയ ഏറ്റവും വലിയ തുക. ആ റെക്കോര്‍ഡാണ് കമിന്‍സ് ഇന്ന് മറികടന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios