കെ അണ്ണാമലൈ ഈയാഴ്ച പുതിയ പാർട്ടി പ്രഖ്യാപനമെന്ന അഭ്യൂഹം ശക്തം. വിഷയത്തിൽ നിലപാട് വ്യക്തമാക്കേണ്ടത് അണ്ണാമലൈ ആണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി വിനോജ് പി സെൽവം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
ചെന്നൈ: തമിഴ്നാട് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ ബിജെപി വിട്ട് പുതിയ പാർട്ടി തുടങ്ങുമെന്ന അഭ്യൂഹം ശക്തം. ഈയാഴ്ച പുതിയ പാർട്ടി പ്രഖ്യാപനമെന്ന് അണ്ണാമലൈ അനുകൂലികൾ സോഷ്യൽ മീഡിയയിൽ കുറിച്ചു. എന്നാൽ, വിഷയത്തിൽ നിലപാട് വ്യക്തമാക്കേണ്ടത് അണ്ണാമലൈ ആണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി വിനോജ് പി സെൽവം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. അണ്ണാമലൈ ഒന്നും പറയാത്തതിനാൽ അഭ്യൂഹങ്ങൾ ഉയരുന്നുവെന്നും വിനോജ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, അണ്ണാമലൈ ദില്ലിയിലെത്തി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീനുമായി കൂടിക്കാഴ്ച നടത്തും എന്നാണ് റിപ്പോര്‍ട്ട്. വിദേശത്ത് നിന്ന് ഇന്നലെയാണ് അണ്ണാമലൈ തിരിച്ചെത്തിയത്. ഈയാഴ്ച അണ്ണാമലൈ രജനികാന്തിനെ കാണുമെന്നും സൂചനയുണ്ട്. തമിഴ്നാട്ടിൽ ഒരു പുതിയ പാർട്ടി വരുന്നതായി കോൺഗ്രസ് എംപി കാർത്തി ചിദംബരവും പ്രതികരിച്ചു. പാര്‍ട്ടിയുടെ പേര് കൗതുകകരമാണെന്നും കോൺഗ്രസ് കാർത്തി ചിദംബരം കൂട്ടിച്ചേര്‍ത്തു. ‘മക്കൾ ശക്തി‘ എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര് എന്നാണ് അഭ്യൂഹം.
