ഹൈദരാബാദ്: ഐപിഎല്‍ ക്ലബ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സഹപരിശീലകനായി ഓസീസ് മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ബ്രാഡ് ഹാഡിന്‍. മുന്‍ ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്‌സ് സമൂഹമാധ്യമങ്ങളിലൂടെയാണ് ഹാഡിന്‍റെ വരവ് അറിയിച്ചത്. 

സണ്‍റൈസിന്‍റെ മുഖ്യ പരിശീലകനായി ട്രെവര്‍ ബെയ്‌ലിസിനെ ജൂലൈയില്‍ ക്ലബ് പ്രഖ്യാപിച്ചിരുന്നു. ടോം മൂഡിക്ക് പകരമായാണ് ബെയ്‌ലിസ് പരിശീലകനായത്. 

ഓസ്‌ട്രേലിയന്‍ മുന്‍ ഉപനായകന്‍ കൂടിയായ ബ്രാഡ് ഹാഡിന്‍ 2015 ലോകകപ്പ് ജേതാവാണ്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ 2011ല്‍ താരമായി ചേക്കേറിയ ഹാഡിന്‍ 2017ല്‍ അവരുടെ ഫീല്‍ഡിംഗ് കോച്ചായിരുന്നു. ഓസ്‌ട്രേലിയന്‍ സീനിയര്‍ ടീമിന്‍റെ ഫീല്‍ഡിംഗ് പരിശീലകനായും എ ടീമിന്‍റെ പരിശീലകനായും ഹാഡിന് മുന്‍പരിചയമുണ്ട്.