- Home
- Sports
- Cricket
- രവീന്ദ്ര ജഡേജ പുറത്തേക്ക്, ടീമീല്‍ 2 മാറ്റങ്ങള്‍ ഉറപ്പ്, ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം
രവീന്ദ്ര ജഡേജ പുറത്തേക്ക്, ടീമീല്‍ 2 മാറ്റങ്ങള്‍ ഉറപ്പ്, ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം
പരമ്പര വിജയിയെ നിശ്ചയിക്കുന്ന മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ ടീമിൽ മാറ്റങ്ങൾക്ക് സാധ്യത. രവീന്ദ്ര ജഡേജയ്ക്ക് പകരം ആയുഷ് ബദോനി അരങ്ങേറ്റം കുറിച്ചേക്കുമെന്നും പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം അർഷ്ദീപ് സിംഗ് ടീമിലെത്തുമെന്നും സൂചനയുണ്ട്.

പ്ലേയിംഗ് ഇലവനില്‍ ആരൊക്കെ
ആദ്യ രണ്ട് മത്സരങ്ങളിലും ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ചതിനാല്‍ പരമ്പര ആര്‍ക്കെന്ന് നിര്‍ണയിക്കുന്ന മൂന്നാം മത്സരത്തില്‍ ആരൊക്കെയുണ്ടാകുമെന്ന ആകാംക്ഷയിലാമണ് ആരാധകര്‍.
രോഹിത്തും ഗില്ലും തുടരും
ഓപ്പണര്‍മാരായി രോഹിത് ശര്‍മയും ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലും തുടരുമെന്നതിനാല്‍ യശസ്വി ജയ്സ്വാള്‍ മൂന്നാം മത്സരത്തിലും പുറത്തിരിക്കും.
സെഞ്ചുറി കിംഗ് ആവാന്‍ കോലി
ആദ്യ മത്സരത്തില്‍ ഏഴ് റണ്‍സിന് സെഞ്ചുറി നഷ്ടമായ വിരാട് കോലി രണ്ടാം മത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും ഇന്‍ഡോറില്‍ മൂന്നാം നമ്പറിലെത്തുന്ന കോലിയില്‍ നിന്ന് സെഞ്ചുറിയില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല.
ശ്രേയസിന് നിര്‍ണായകം
ആദ്യ മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ശ്രേയസ് അയ്യര്‍ക്ക് രണ്ടാം മത്സരത്തില്‍ തിളങ്ങാനായിരുന്നില്ല. ഇതോടെ മൂന്നാം മത്സരം ശ്രേയസിനെ സംബന്ധിച്ച് നിര്‍ണായകമാണ്.
മിന്നും ഫോമില്‍ രാഹുല്‍
രണ്ടാം ഏകദിനത്തില്‍ അപരാജിത സെഞ്ചുറിയുമായി ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ച കെ എല്‍ രാഹുല്‍ തന്നെ അഞ്ചാമനായി ക്രീസിലെത്തും.
അരങ്ങേറാന്‍ ബദോനി
കഴിഞ്ഞ അഞ്ച് മത്സരങ്ങളിലായി ഒരു വിക്കറ്റ് മാത്രം വീഴ്ത്തിയ രവീന്ദ്ര ജഡേജ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താകും. പകരം ആയുഷ് ബദോനിക്ക് ഇടം ലഭിക്കുമെന്നാണ് കരുതുന്നത്.
നിതീഷിന് വീണ്ടും അവസരം
ജഡേജയും വാഷിംഗ്ടണ്‍ സുന്ദറും ഒരുമിച്ച് പ്ലേയിംഗ് ഇലവനിലില്ലാത്ത സാഹചര്യത്തില്‍ രണ്ടാം മത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും നിതീഷ് കുമാര്‍ റെഡ്ഡി പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തും.
ഹര്‍ഷിത് വിശ്വസ്തൻ
കോച്ച് ഗൗതം ഗംഭീറിന്‍റെ വിശ്വസ്തനായ പേസര്‍ ഹര്‍ഷിത് റാണയും പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തും.
കുല്‍ദീപും കളിക്കും
സുന്ദര്‍ പരിക്കേറ്റ് പുറത്തായതോടെ മറ്റ് സ്പിന്‍ ഓപ്ഷനുകളില്ലാത്തതിനാല്‍ രണ്ടാ മത്സരത്തില്‍ നിറം മങ്ങിയെങ്കിലും കുല്‍ദീപ് പ്ലേയിംഗ് ഇലവനില്‍ തുടരും.
കാത്തിരിപ്പിനൊടുവില്‍ അര്‍ഷ്‌ദീപ്
ആദ്യ രണ്ട് കളികളിലും കാര്യമായ പ്രഭാവം സൃഷ്ടിക്കാതിരുന്ന പേസര്‍ പ്രസിദ്ധ് കൃഷ്ണ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താവും. പകരം അര്‍ഷ്ദിപ് സിംഗ് പ്ലേയിംഗ് ഇലവനിലെത്തും.
നയിക്കാന്‍ സിറാജ്
ആദ്യ രണ്ട് മത്സരങ്ങളിലേതുപോലെ പേസ് നിരയെ മുഹമ്മദ് സിറാജ് തന്നെ നയിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!