Asianet News MalayalamAsianet News Malayalam

IPL Final 2022: കിരീടപ്പോരില്‍ രാജസ്ഥാന് നിര്‍ണായക ടോസ്; ഒരു മാറ്റവുമായി ഗുജറാത്ത്

ആദ്യ സീസണില്‍ തന്നെ കിരീടം നേടുന്ന ടീമെന്ന അപൂര്‍വനേട്ടം സ്വന്തമാക്കാനാണ് ഹാര്‍ദ്ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഇറങ്ങുന്നത്. അതേസമയം, ഷെയ്ന്‍ വോണിന്‍റെ നേതൃത്വത്തില്‍ ആദ്യ 2008ല്‍ ആദ്യ ഐപിഎല്‍ കിരീടം നേടിയ രാജസ്ഥാന് ഇത് രണ്ടാം ഫൈനലാണിത്.

IPL Final 2022: Rajasthan Royals won the toss against Gujarat Titans
Author
Ahmedabad, First Published May 29, 2022, 7:34 PM IST

അഹമ്മദാബാദ്: ഐപിഎല്‍ കിരീടപ്പോരാട്ടത്തില്‍(IPL Final 2022) ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ്(Gujarat Titans vs Rajasthan Royals) ബാറ്റിംഗ് തെരഞ്ഞെടുത്തു. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ(RCB) രണ്ടാം ക്വാളിഫയര്‍ കളിച്ച ടീമില്‍  മാറ്റങ്ങളൊന്നുമില്ലാതെയാണ് രാജസ്ഥാന്‍ റോയല്‍സ് ഇന്നിറങ്ങുന്നത്. അതേസമയം, ആദ്യ ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ച ടീമില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഒരു മാറ്റം വരുത്തി. അല്‍സാരി ജോസഫിന് പകരം ലോക്കി ഫെര്‍ഗൂസന്‍ ഗുജറാത്തിന്‍റെ അന്തിമ ഇലവനിലെത്തി.

ആദ്യ സീസണില്‍ തന്നെ കിരീടം നേടുന്ന ടീമെന്ന അപൂര്‍വനേട്ടം സ്വന്തമാക്കാനാണ് ഹാര്‍ദ്ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഇറങ്ങുന്നത്. അതേസമയം, ഷെയ്ന്‍ വോണിന്‍റെ നേതൃത്വത്തില്‍ ആദ്യ 2008ല്‍ ആദ്യ ഐപിഎല്‍ കിരീടം നേടിയ രാജസ്ഥാന് ഇത് രണ്ടാം ഫൈനലാണിത്.

ഈ വര്‍ഷം അന്തരിച്ച ഷെയ്ന്‍ വോണ് വേണ്ടി കിരീടം നേടുക എന്നതുകൂടി രാജസ്ഥാന്‍റെ ലക്ഷ്യമാണ്. ജോസ് ബട്‌ലറുടെ മിന്നുന്ന ഫോമിലാണ് രാജസ്ഥാന്‍റെ ബാറ്റിംഗ് പ്രതീക്ഷകള്‍. രണ്ടാം ക്വാളിഫയറില്‍ ബാംഗ്ലൂരിനെ ബൗണ്ടറി കടത്തിയ ബട്‌ലര്‍ മാജിക്ക് ഇന്നും ആവര്‍ത്തിച്ചാല്‍ കിരീട രാജസ്ഥാന്‍റെ അലമാരയിലിരിക്കും. എന്നാല്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും ഡേവിഡ് മില്ലറുടെയും റാഷിദ് ഖാന്‍റെയും പ്രകടനങ്ങളിലാണ് ഗുജറാത്തിന്‍റെ പ്രതീക്ഷകള്‍.

ഇന്ന് കിരീടം നേടിയാല്‍ 2011ല്‍ മുംബൈ ഇന്ത്യന്‍സിനുശേഷം ഗ്രൂപ്പ് ഘടത്തില്‍ ഒന്നാമതെത്തിയശേഷം കിരീടം നേടുന്ന ആദ്യ ടീമെന്ന നേട്ടവും ഗുജറാത്തിന് സ്വന്തമാവും. പര്‍പ്പിള്‍ ക്യാപ്പിലോ ഓറഞ്ച് ക്യാപ്പിലോ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഗുജറാത്തിന്‍റെ ഒറ്റ താരം പോലുമില്ല. എന്നാല്‍ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് ബട്‌ലറുടെ തലയിലും വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ് യുസ്‌വേന്ദ്ര ചാഹലിനുമാണ്.

Gujarat Titans (Playing XI): Wriddhiman Saha(w), Shubman Gill, Matthew Wade, Hardik Pandya(c), David Miller, Rahul Tewatia, Rashid Khan, Ravisrinivasan Sai Kishore, Lockie Ferguson, Yash Dayal, Mohammed Shami.

Rajasthan Royals (Playing XI): Yashasvi Jaiswal, Jos Buttler, Sanju Samson(w/c), Devdutt Padikkal, Shimron Hetmyer, Riyan Parag, Ravichandran Ashwin, Trent Boult, Prasidh Krishna, Obed McCoy, Yuzvendra Chahal.

Follow Us:
Download App:
  • android
  • ios