2020ലാണ് കുംബ്ലെ പഞ്ചാബ് കിംഗ്സിന്‍റെ പരിശീലകസ്ഥാനം ഏറ്റെടുക്കുന്നത്. ആദ്യ രണ്ട് സീസണില്‍ കെ എല്‍ രാഹുലായിരുന്നു ടീമിനെ നയിച്ചത്. കഴിഞ്ഞ സീസണില്‍ മായങ്ക് അഗര്‍വാളായിരുന്നു പഞ്ചാബിനെ നയിച്ചത്. നടി പ്രീതി സിന്‍റ, വ്യവസായി മോഹിത് ബര്‍മന്‍, നെസ് വാഡിയ, കരണ്‍ പോള്‍, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സതീഷ് മേനോന്‍ എന്നിവരടങ്ങിയ ബോര്‍ഡ് യോഗമാണ് കുംബ്ലെയെ പരിശീലക സ്ഥാനത്തു നിന്ന് നീക്കാന്‍ തീരുമാനമെടുത്തത്. 

മൊഹാലി: ഇതിഹാസ സ്‌പിന്നര്‍ അനിൽ കുംബ്ലെയെ ഐപിഎല്‍ ടീമായ പഞ്ചാബ് കിംഗ്‌‌സ് ടീം പരിശീലക സ്ഥാനത്ത് നിന്ന് നീക്കി. മൂന്ന് വര്‍ഷമായി പഞ്ചാബ് കിംഗ്സിന്‍റെ പരിശീലകനായിരുന്നു കുംബ്ലെ. മൂന്ന് സീസണില്‍ ഒന്നില്‍ പോലും പഞ്ചാബിനെ പ്ലേ ഓഫിലെത്തിക്കാന്‍ കുംബ്ലെക്കായില്ല. ഇംഗ്ലണ്ടിനെ ലോക ചാമ്പ്യന്മാരാക്കിയ മുന്‍ നായകന്‍ ഓയിന്‍ മോര്‍ഗന്‍, പരിശീലകന്‍ ട്രെവര്‍ ബെ‍യ്ലിസ്, മുന്‍ ഇന്ത്യന്‍ പരിശീലകന്‍ എന്നിവരുടെ പേരുകളാണ് പരിശീലക സ്ഥാനത്തേക്ക് പഞ്ചാബ് കിംഗ്സ് പരിഗണിക്കുന്നത് എന്നാണ് സൂചന.

2020ലാണ് കുംബ്ലെ പഞ്ചാബ് കിംഗ്സിന്‍റെ പരിശീലകസ്ഥാനം ഏറ്റെടുക്കുന്നത്. ആദ്യ രണ്ട് സീസണില്‍ കെ എല്‍ രാഹുലായിരുന്നു ടീമിനെ നയിച്ചത്. കഴിഞ്ഞ സീസണില്‍ മായങ്ക് അഗര്‍വാളായിരുന്നു പഞ്ചാബിനെ നയിച്ചത്. നടി പ്രീതി സിന്‍റ, വ്യവസായി മോഹിത് ബര്‍മന്‍, നെസ് വാഡിയ, കരണ്‍ പോള്‍, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സതീഷ് മേനോന്‍ എന്നിവരടങ്ങിയ ബോര്‍ഡ് യോഗമാണ് കുംബ്ലെയെ പരിശീലക സ്ഥാനത്തു നിന്ന് നീക്കാന്‍ തീരുമാനമെടുത്തത്.

'പറഞ്ഞുകൊടുക്കേണ്ടതില്ല, അവന്റെ തനിരൂപം വൈകാതെ കാണാം'; വിരാട് കോലിയെ പിന്തുണച്ച് ഉറ്റസുഹൃത്ത് ഡിവില്ലിയേഴ്‌സ്

ദേശീയ ടീം പരിശീലകനായുള്ള മികച്ച റെക്കോര്‍ഡിന്‍റെ കരുത്തിലാണ് അനില്‍ കുംബ്ലെ പഞ്ചാബ് കിംഗ്‌സിന്‍റെ ചുമതലയേറ്റെടുത്തത്. എന്നാൽ പച്ച തൊടാന്‍ പഞ്ചാബിനായില്ല. കുംബ്ലെ മുഖ്യ പരിശീലകനായ മൂന്ന് സീസണിലും ആറാം സ്ഥാനത്താണ് പഞ്ചാബ് കിംഗ്സ് ഫിനിഷ് ചെയ്തത്. കഴിഞ്ഞ താരലേലത്തിൽ മികച്ച പ്രകടനം നടത്തിയെന്ന് പൊതുവെ വിലയിരുത്തപ്പെട്ടിട്ടും ടീം തെരഞ്ഞെടുപ്പിലെ അടക്കം പാളിച്ചകള്‍ കാരണം പ്ലേ ഓഫിൽ കടക്കാനായില്ല. ഇതോടെയാണ് കുംബ്ലെയുടെ കരാര്‍ നീട്ടേണ്ടെന്ന് ഉടമകൾ തീരുമാനിച്ചത്.

രോഹിത്തിന്റെ നിര്‍ദേശം സഞ്ജു ഐപിഎല്ലില്‍ നടപ്പാക്കി! തിരിച്ചുവരവിന് പിന്നിലെ കഥ വിശദീകരിച്ച് ചാഹല്‍

ഇത്തവണ ഐപിഎല്ലിനുള്ള പ്രത്യേക വിന്‍ഡോ ഐസിസി രണ്ട് മാസത്തില്‍ നിന്ന് 74 ദിവസമാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഇതോടെ മാര്‍ച്ച് പകുതിയോടെ ഐപിഎല്‍ തുടങ്ങാനും ജൂണ്‍ ആദ്യവാരം വരെ നീട്ടാനും ബിസിസിഐക്ക് കഴിയും. ഐസിസി കഴിഞ്ഞ ദിവസം പുറത്തിറക്കിയ 2023-2027ലെ ഫ്യൂച്ചര്‍ ടൂര്‍ പ്രോഗ്രാം(എഫ്‌ടിപി)മില്‍ ഐപിഎല്‍ നടക്കുന്ന സമയത്ത് പ്രധാനപ്പെട്ട മറ്റ് ടൂര്‍ണമെന്‍റുകളൊന്നുമില്ലെന്നത് ഐസിസി വരുത്തിയിട്ടുണ്ട്. ഇതോടെ മറ്റ് രാജ്യങ്ങളുടെ പ്രധാനപ്പെട്ട കളിക്കാരെയെല്ലാം പൂര്‍ണമായും ഐപിഎല്ലിന് ലഭ്യമാക്കാന്‍ ബിസിസിഐക്കും ഐപിഎല്‍ ടീമുകള്‍ക്കും കഴിയും.