Asianet News MalayalamAsianet News Malayalam

IPL Mega Auction: സ്റ്റാര്‍ക്ക്, ഗെയ്ല്‍, സ്റ്റോക്സ്, ഐപിഎല്‍ ലേലത്തിനില്ലാത്ത പ്രമുഖര്‍

ഐപിഎല്ലിലെ എന്നല്ല ടി20 ക്രിക്കറ്റിലെ തന്നെ ഇതിഹാസതാരമായ ക്രിസ് ഗെയ്‌ലാണ് അസാന്നിധ്യം കൊണ്ട് വാര്‍ത്തയില്‍ ഇടം നേടിയ താരം. ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചില്ലെങ്കിലും തുടര്‍ച്ചയായി ബയോ ബബ്ബിളില്‍ കഴിയാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗെയ്ല്‍ പിന്‍മാറിയത്.

IPL Mega Auction:No Chris Gayle, Ben Stokes, Archer in auction list
Author
Mumbai, First Published Jan 22, 2022, 4:26 PM IST

മുംബൈ: അടുത്തമാസം നടക്കുന്ന ഐപിഎല്‍ മെഗാ താരലേലത്തിനുള്ള(IPL Mega Auction) കളിക്കാരുടെ പട്ടിക പുറത്തുവന്നപ്പോള്‍ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയരാവുന്ന ചില താരങ്ങളുണ്ട്. ഒരിക്കല്‍ ഐപിഎല്ലിലെ പൊന്നുംവിലയുള്ള താരങ്ങളായിരുന്നവരാണ് ഇവരില്‍ പലരുമെന്നതാണ് മറ്റൊരു സവിശേഷത.

ഐപിഎല്ലിലെ എന്നല്ല ടി20 ക്രിക്കറ്റിലെ തന്നെ ഇതിഹാസതാരമായ ക്രിസ് ഗെയ്‌ലാണ് അസാന്നിധ്യം കൊണ്ട് വാര്‍ത്തയില്‍ ഇടം നേടിയ താരം. ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചില്ലെങ്കിലും തുടര്‍ച്ചയായി ബയോ ബബ്ബിളില്‍ കഴിയാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗെയ്ല്‍ പിന്‍മാറിയത്. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിംഗ്സ് താരമായിരുന്ന ഗെയ്ല്‍ യുഎഇയില്‍ നടന്ന ഐപിഎല്ലിന്‍റെ രണ്ടാം പാദത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു.

ഇംഗ്ലണ്ട് സൂപ്പര്‍ താരങ്ങളായ ജോഫ്ര ആര്‍ച്ചറും ബെന്‍ സ്റ്റോക്സുമാണ് ഇത്തവണ ഐപിഎല്ലില്‍ കളിക്കാത്ത രണ്ട് സൂപ്പര്‍ താരങ്ങള്‍. രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായിരുന്ന ഇരുവര്‍ക്കും പരിക്കാണ് വലിയ തിരിച്ചടിയായത്. കഴിഞ്ഞ കുറേ ഐപിഎല്‍ സീസണുകളില്‍ കളിക്കാതിരുന്ന ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഇത്തവണയും ഐപിഎല്ലിനില്ല. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന് ഐപിഎല്ലില്‍ കളിക്കാന്‍ മോഹമുണ്ടായിരുന്നെങ്കിലും ആഷസിലെ വമ്പന്‍ തോല്‍വിക്ക് പിന്നാലെ റൂട്ട് ഐപിഎല്ലിലേക്കില്ലെന്ന് വ്യക്തമാക്കി.

ആകെ 1214 കളിക്കാരാണ് ഇത്തവണ ലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 270 ക്യാപ്‌‍ഡ് താരങ്ങളും 312 അണ്‍ ക്യാപ്‌ഡ് താരങ്ങളും ഉള്‍പ്പെടുന്നു. രജിസ്റ്റര്‍ ചെയ്ത താരങ്ങളില്‍ നിന്ന് ഐപിഎല്‍ ഭരണസമിതി അന്തിമ പട്ടിക തയാറാക്കും. ഇവരായാരിക്കും അടുത്തമാസം 13-14 തീയിതികളില്‍ ബെംഗലൂരുവില്‍ നടക്കുന്ന ലേലത്തിനെത്തുക.

Follow Us:
Download App:
  • android
  • ios