Asianet News MalayalamAsianet News Malayalam

ഐപിഎല്‍: മെഗാ താരലേലത്തിന് മുമ്പ് ടീമുകള്‍ക്ക് നിലനിര്‍ത്താവുന്ന താരങ്ങളുടെ എണ്ണം തീരുമാനമായി

പുതിയ രണ്ട് ടീമുകൾക്ക് താരലേലത്തിന് മുൻപ് മൂന്ന് താരങ്ങളെ ഡ്രാഫ്റ്റിലൂടെ സ്വന്തമാക്കാം. ഇതിൽ രണ്ട് ഇന്ത്യൻ താരങ്ങളും ഒരു വിദേശ താരവുമാണ് ഉണ്ടാവുക.

IPL Mega Auction:old teams can retain four players
Author
Mumbai, First Published Oct 28, 2021, 6:08 PM IST

മുംബൈ: ഐപിഎല്ലില്‍(IPL) പുതിയ രണ്ട് ടീമുകളെ കൂടി ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഡിസംബറില്‍ നടക്കാനിരിക്കുന്ന മെഗാ താരലേലത്തിന്(IPL Mega Auction) മുന്നോടിയായി ഓരോ ടീമുകൾക്കും നാല് താരങ്ങളെ വീതം നിലനിർത്താമെന്ന് ഐപിഎല്‍ ഭരണസമിതി തീരുമാനിച്ചു. മൂന്ന് ഇന്ത്യൻ താരങ്ങളേയും ഒരു വിദേശതാരത്തേയും അല്ലെങ്കിൽ രണ്ടുവീതം ഇന്ത്യൻ, വിദേശ താരങ്ങളേയും നിലനിർത്താം എന്നതാണ് വ്യവസ്ഥയെന്ന് ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.

പുതിയ രണ്ട് ടീമുകൾക്ക് താരലേലത്തിന് മുൻപ് മൂന്ന് താരങ്ങളെ ഡ്രാഫ്റ്റിലൂടെ സ്വന്തമാക്കാം. ഇതിൽ രണ്ട് ഇന്ത്യൻ താരങ്ങളും ഒരു വിദേശ താരവുമാണ് ഉണ്ടാവുക. ഓരോ ടീമിനും ലേലത്തില്‍ ചെലവഴിക്കാവുന്ന പരമാവധി തുക കഴിഞ്ഞ സീസണിലെ 85 കോടിയില്‍ നിന്ന് 90 കോടിയായി ഉയര്‍ത്തിയിട്ടുമുണ്ട്. 2018ലെ മെഗാ താരലേലത്തിലേതുപോലെ ടീമുകള്‍ക്ക് റൈറ്റ് ടു മാച്ച് കാര്‍ഡ്(RTM) ഇത്തവണ ഉപയോഗിക്കാനാവില്ല.

Also Read: ടി20 ലോകകപ്പ്: ഷഹീന്‍ അഫ്രീദിക്കെതിരെ ഇന്ത്യന്‍ താരങ്ങള്‍ക്ക് പിഴച്ചു; പാക് പേസറെ പുകഴ്ത്തി മാത്യു ഹെയ്ഡന്‍

നിലനിര്‍ത്തുന്ന താരങ്ങളില്‍ ക്യാപ്ഡ്, അണ്‍ ക്യാപ്ഡ് വ്യത്യാസം ഉണ്ടാവില്ല. ടീമില്‍ നിലനിര്‍ത്തുന്ന താരങ്ങളില്‍ ഉള്‍പ്പെട്ടാലും ലേലലത്തിന് പോണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം കളിക്കാരന്‍റേതാവും. കൂടുതല്‍ പ്രതിഫലം ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെങ്കില്‍ ടീം നിലനിര്‍ത്തിയാലും കളിക്കാരന് അതൊഴിവാക്കി ലേലത്തില്‍ പങ്കെടുക്കാം.

Also Read: ടി20 ലോകകപ്പ്: ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റങ്ങള്‍ നിര്‍ദേശിച്ച് ഗവാസ്കര്‍

നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക നവംബര്‍ മാസം അവസാനത്തോടെ പുറത്തുവിടണമെന്നാണ് അനൗദ്യോഗിക നിര്‍ദേശമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നാല് താരങ്ങളെ നിലനിർത്താൻ അനുമതി കിട്ടിയതോടെ എം എസ് ധോണി അടുത്ത സീസണിലും ചെന്നൈ സൂപ്പർ കിംഗ്സിൽ ഉണ്ടാവുമെന്ന് ഏറക്കുറെ ഉറപ്പായി. വിരമിക്കുന്നതുവരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍ തുടരുമെന്ന് വ്യക്തമാക്കിയിട്ടുള്ളതിനാല്‍ വിരാട് കോലിയും ലേലത്തിന് ഉണ്ടാവില്ല.

എന്നാല്‍ ഡേവിഡ് വാര്‍ണര്‍, കെ എല്‍ രാഹുല്‍ തുടങ്ങിയ കളിക്കാരെ ലേലത്തിലൂടെ സ്വന്തമാക്കാന്‍ ടീമുകള്‍ക്ക് അവസരം ലഭിക്കും.

Follow Us:
Download App:
  • android
  • ios