പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയതിനൊപ്പം ഗുജറാത്ത് ടൈറ്റൻസിന്‍റെ പ്ലേ ഓഫ് സാധ്യതയും കുത്തനെ ഉയര്‍ന്നു.

അഹമ്മദാബാദ്: സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ കൂറ്റൻ ജയത്തോടെ ഐപിഎൽ പ്ലേ ഓഫ് സ്ഥാനത്തേക്ക് ഒരടി കൂടി അടുത്ത് ഗുജറാത്ത് ടൈറ്റൻസ്. ചൊവ്വാഴ്ച നടന്ന പോരാട്ടത്തിൽ 82 റൺസിനാണ് ശുഭ്മൻ ഗില്ലും സംഘവും ഹൈദരാബാദിനെ തകര്‍ത്തത്. ഈ വിജയത്തോടെ 12 മത്സരങ്ങളിൽ നിന്ന് 16 പോയിന്‍റ് നേടിയ ഗുജറാത്ത്, പ്ലേ ഓഫ് ഏകദേശം ഉറപ്പാക്കിക്കഴിഞ്ഞു. ഗുജറാത്തിന്‍റെ വിജയത്തിന് പിന്നാലെ പോയിന്‍റ് പട്ടികയിലെ മറ്റ് ടീമുകളുടെ യോഗ്യതാ സാധ്യതകളിൽ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്:

പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയതിനൊപ്പം ഗുജറാത്ത് ടൈറ്റൻസിന്‍റെ പ്ലേ ഓഫ് സാധ്യതയും കുത്തനെ ഉയര്‍ന്നു. രണ്ട് മത്സരങ്ങള്‍ കൂടി ബാക്കിയുള്ള ഗുജറാത്തിന് പ്ലേ ഓഫിലെത്താനുള്ള സാധ്യ 80.2 ശതമാനത്തില്‍ നിന്ന് 94.9% സാധ്യതയായാണ് ഉയര്‍ന്നത്. പ്ലേ ഓഫിലെത്തുന്നതിനൊപ്പം ആദ്യ ക്വാളിഫയറില്‍ സ്ഥാനം ഉറപ്പിക്കാനാവും ഇനി ഗുജറാത്തിന്‍റെ ശ്രമം. ഗുജറാത്തിന്‍റെ ജയം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് തിരിച്ചടിയായി. ഇന്നലെ ഗുജറാത്ത് ഹൈദരാബാദിനെ തോല്‍പിച്ചതോടെ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ആര്‍സിബിയുടെ സാധ്യത 80.1 ശതമാനത്തില്‍ നിന്ന് 79.7 ശതമാനമായി കുറഞ്ഞു.

ഗുജറാത്തിനെതിരായ കൂറ്റൻ തോല്‍വി സൺറൈസേഴ്സ് ഹൈദരാബാദിനാണ് ഏറ്റവും വലിയ തിരിച്ചടിയായത്. ഇന്നലെ ഗുജറാത്തിനെതിരായ മത്സരത്തിന് മുമ്പ് ഹൈദരാബാദിന് പ്ലേ ഓഫിലെത്താൻ 80 ശതമാനം സാധ്യതയുണ്ടായിരുന്നിടത്തു നിന്ന് ഇപ്പോഴത് 65.7 ശതമാനമായി കൂപ്പുകുത്തി. ഗുജറാത്തിന്‍റെ ജയം പഞ്ചാബിന്‍റെ സാധ്യതയും നേരിയ തോതില്‍ ഉയര്‍ത്തി. 13 പോയിന്‍റുമായി നാലാം സ്ഥാനത്തുള്ള പഞ്ചാബിന് 3 മത്സരങ്ങൾ ബാക്കിയുണ്ട്. ഇന്നലെ ഗുജറാത്തിന്‍റെ ജയത്തിന് മുമ്പ് പ്ലേ ഓഫിലെത്താൻ 62.5 ശതമാനം സാധ്യതയുണ്ടായിരുന്ന പഞ്ചാബിന് ഇപ്പോള്‍ 62.7 ശതമാനം സാധ്യതയുണ്ട്.

Scroll to load tweet…

ഹൈദരാബാദ് തോറ്റതോടെ ചെന്നൈ സൂപ്പർ കിംഗ്‌സിന്‍റെ സാധ്യതയും ചെറുതായി വര്‍ധിച്ചിട്ടുണ്ട്. 12 പോയിന്‍റും മൂന്ന് കളികളും ബാക്കിയുള്ള ചെന്നൈ പ്ലേ ഓഫിലെത്താൻ നിലിവല്‍ 42.7 ശതമാനം സാധ്യതയുണ്ടായിരുന്നത് 42.8 ശതമാനം ആയാണ് ഉയര്‍ന്നത്. ഗുജറാത്തിന്‍റെ ജയം ആറാം സ്ഥാനത്തുള്ള രാജസ്ഥാന്‍ റോയല്‍സിനും നേരിയ തോതില്‍ നേട്ടമായിട്ടുണ്ട്. രാജസ്ഥാന്‍ പ്ലേ ഓഫിലെത്താനുള്ള സാധ്യത 41.9 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഗുജറാത്തിന്‍റെ ജയം പക്ഷെ കൊല്‍ക്കത്തക്ക് തിരിച്ചടിയായി. ഗുജറാത്ത് ജയിച്ചതോടെ കൊല്‍ക്കത്തയുടെ പ്ലേ ഓഫ് സാധ്യത 11.6 ശതമാത്തില്‍ നിന്ന് 11 ശതമാനമായി ഇടിഞ്ഞു. പ്ലേ ഓഫിലെത്താന്‍ സാങ്കേതികമായി മാത്രം സാധ്യത അവശേഷിക്കുന്ന ഡല്‍ഹിയുടെ സാധ്യതകളില്‍(1.2%) മാറ്റമൊന്നുമില്ല. മുംബൈ ഇന്ത്യൻസും ലക്നൗ സൂപ്പര്‍ ജയന്‍റ്സും നേരത്തെ പ്ലേ ഓഫിലെത്താതെ പുറത്തായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക