Asianet News MalayalamAsianet News Malayalam

ഹാർദ്ദിക്ക് പോയതിന് പിന്നാലെ മുഹമ്മദ് ഷമിയെ മറ്റൊരു ടീം സമീപിച്ചു; വെളിപ്പെടുത്തി ഗുജറാത്ത് ടൈറ്റൻസ്

എന്നാല്‍ ഹാര്‍ദ്ദിക്കിനെ മാത്രമല്ല പേസര്‍ മുഹമ്മദ് ഷമിക്കായും ഒരു ടീം തങ്ങളെ സമീപിച്ചിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് ഗുജറാത്ത് ടൈറ്റന്‍സ്  സിഇഒ കേണല്‍ അരവിന്ദര്‍ സിങ്. ഹാര്‍ദ്ദിക്കിനെ കൈമാറിയശേഷമാണ് മുഹമ്മദ് ഷമിയെ മറ്റൊരു ടീം സമീപിച്ചത്.

IPL Team approcached us for Mohammed Shami after Hardik Pandya trade says GT CEO
Author
First Published Dec 7, 2023, 9:54 AM IST

അഹമ്മദാബാദ്: ഐപിഎല്ലില്‍ ടീമുകള്‍ തമ്മിലുള്ള കളിക്കാരുടെ കൈമാറ്റത്തിലെ വമ്പന്‍ ട്വിസ്റ്റായിരുന്നു ഇത്തവണ ഗുജറാത്ത് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. ഐപിഎല്ലില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രമാണ് ഇത്തരത്തില്‍ ക്യാപ്റ്റന്‍മാരെ കൈമാറ്റം ചെയ്യാറുള്ളത്. അതുകൊണ്ടുതന്നെ ഗുജറാത്തിനെ ആദ്യ സീസണില്‍ തന്നെ ചാമ്പ്യന്‍മാരാക്കുകയും അടുത്ത സീസണില്‍ ഫൈനലിലെത്തിക്കുകയും ചെയ്ത ഹാര്‍ദ്ദിക് തിരികെ മുംബൈയിലെത്തിയപ്പോള്‍ ആരാധകര്‍ ഞെട്ടി.

എന്നാല്‍ ഹാര്‍ദ്ദിക്കിനെ മാത്രമല്ല പേസര്‍ മുഹമ്മദ് ഷമിക്കായും ഒരു ടീം തങ്ങളെ സമീപിച്ചിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് ഗുജറാത്ത് ടൈറ്റന്‍സ്  സിഇഒ കേണല്‍ അരവിന്ദര്‍ സിങ്. ഹാര്‍ദ്ദിക്കിനെ കൈമാറിയശേഷമാണ് മുഹമ്മദ് ഷമിയെ മറ്റൊരു ടീം സമീപിച്ചത്. എന്നാല്‍ ഇത്തരത്തില്‍ കളിക്കാരെ നേരിട്ട് സമീപിക്കുന്നതിന് ബിസിസിഐ വിലക്കുണ്ട്. സ്വന്തം ടീം മികച്ചതാക്കാന്‍ എല്ലാവരും ശ്രമിക്കും. പക്ഷെ അതിന് എളുപ്പവഴികള്‍ തെരഞ്ഞെടുക്കരുത്. കളിക്കാരെയല്ല ബിസിസിഐയെ ആണ് ടീമുകള്‍ സമീപിക്കേണ്ടത്. ബിസിസിഐ ആ താല്‍പര്യം കളിക്കാരന്‍റെ ടീമിനെ അറിയിക്കുകയും ഇരു ടീമുകളും ധാരണയിലെത്തിയാല്‍ കളിക്കാരുടെ കൈമാറ്റം നടക്കുകയും ചെയ്യുക എന്നതാണ് രീതി. കളിക്കാരെ നേരിട്ട് സമീപിക്കുന്നത് തെറ്റായ പ്രവണതയാണെന്നും അരവിന്ദര്‍ സിംഗ് പറഞ്ഞു.

കോലിയെക്കൊണ്ട് കൂട്ടിയാൽ കൂടില്ല; സച്ചിന്‍റെ 100 സെഞ്ചുറികളുടെ റെക്കോർഡ് തകർക്കാൻ കോലിക്കാവില്ലെന്ന് ലാറ

മുഹമ്മദ് ഷമി കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളറാണ്. ലോകകപ്പിലും ഷമി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളറായി. ഇതിന് പിന്നാലെയാണ് ഷമിയെ സ്വന്തമാക്കാനായി ഒരു ടീം സമീപിച്ചതെന്നും അരവിന്ദര്‍ സിംഗ് പറഞ്ഞു. കഴിഞ്ഞ ഐപിഎല്ലില്‍ 28 വിക്കറ്റ് വീഴ്ത്തി പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കിയ ഷമി രണ്ട് സീസണുകളില്‍ ഗുജറാത്തിനായി 48 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ലോകകപ്പില്‍ 24 വിക്കറ്റ് വീഴ്ത്തിയും ഷമി തിളങ്ങിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios