Asianet News MalayalamAsianet News Malayalam

കോലിയെക്കൊണ്ട് കൂട്ടിയാൽ കൂടില്ല; സച്ചിന്‍റെ 100 സെഞ്ചുറികളുടെ റെക്കോർഡ് തകർക്കാൻ കോലിക്കാവില്ലെന്ന് ലാറ

സച്ചിന്‍റെ മറ്റ് പല റെക്കോര്‍ഡുകളും കോലി തകര്‍ക്കുമായിരിക്കും. പക്ഷെ 100 സെഞ്ചുറികള്‍ മറികടക്കുക കഴിയുമെന്ന് തോന്നുന്നില്ല. ക്രിക്കറ്റിന്‍റെ കാഴ്ചപ്പാടില്‍ നോക്കിയാലും അതിന് യുക്തിയില്ല. കോലി 100 സെഞ്ചുറികളെന്ന സച്ചിന്‍റെ റെക്കോര്‍ഡ് മറികടക്കുമെന്ന് പറയുന്നവര്‍ യാതൊരു യുക്തിയുമില്ലാതെയാണ് അത് പറയുന്നത്.

Tough job, very tough job for Virat Kohli, Lara on breaking Sachin Tendulkars 100 centuries record
Author
First Published Dec 7, 2023, 8:42 AM IST

മുംബൈ: ഏകദിനങ്ങളില്‍ 49 സെഞ്ചുറികള്‍ നേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് കഴിഞ്ഞ ലോകകപ്പില്‍ തകര്‍ത്തെങ്കിലും രാജ്യാന്തര ക്രിക്കറ്റില്‍ 100 സെഞ്ചുറികളെന്ന സച്ചിന്‍റെ റെക്കോര്‍ഡ് മറികടക്കാന്‍ വിരാട് കോലിക്ക് കഴിയില്ലെന്ന് വെസ്റ്റ് ഇന്‍‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ. കഴിഞ്ഞ ഏകദിന ലോകകപ്പിലാണ് സച്ചിന്‍റെ 49 ഏകദിന സെഞ്ചുറികളെന്ന റെക്കോര്‍ഡ് മറികടന്ന് കോലി 50-ാം സെഞ്ചുറി കുറിച്ചത്. സച്ചിന്‍റെ 100 സെഞ്ചുറികള്‍ക്കൊപ്പമെത്താന്‍ വിരാട് കോലിക്ക് ഇനിയും 20 സെഞ്ചുറികള്‍ കൂടി വേണം.

വിരാട് കോലിയുടെ വലിയ ആരാധകനാണെങ്കിലും സച്ചിന്‍റെ സെഞ്ചുറികളുടെ റെക്കോര്‍ഡ് വിരാട് കോലി മറികടക്കുമെന്ന് പറയുന്നതിന് പിന്നില്‍ യുക്തിയില്ലെന്ന് ബ്രയാന്‍ ലാറ പറഞ്ഞു. വിരാട് കോലിക്ക് 35 വയസായി. സച്ചിന്‍റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ ഇനിയും 20 സെഞ്ചുറികള്‍ കൂടി വേണം. ഓരോ വര്‍ഷവും അഞ്ച് സെഞ്ചുറികള്‍ വീതമെങ്കിലും നേടിയാല്‍ നാലു വര്‍ഷം കൊണ്ട് കോലിക്ക് സച്ചിനൊപ്പമെത്താം. അപ്പോഴേക്കും കോലിക്ക് 39 വയസാവും. അത് എളുപ്പമല്ല, ഒട്ടും എളുപ്പമല്ല-ആനന്ദ് ബസാര്‍ പത്രികക്ക് നല്‍കിയ അഭിമുഖത്തില്‍ ലാറ പറഞ്ഞു.

വിജയ് ഹസാരെ: ഒന്നാം സ്ഥാനക്കാരായ കേരളം പ്രീ ക്വാർട്ടറും രണ്ടാം സ്ഥാനക്കാരായ മുംബൈ ക്വാർട്ടറും കളിക്കാൻ കാരണം

സച്ചിന്‍റെ മറ്റ് പല റെക്കോര്‍ഡുകളും കോലി തകര്‍ക്കുമായിരിക്കും. പക്ഷെ 100 സെഞ്ചുറികള്‍ മറികടക്കുക കഴിയുമെന്ന് തോന്നുന്നില്ല. ക്രിക്കറ്റിന്‍റെ കാഴ്ചപ്പാടില്‍ നോക്കിയാലും അതിന് യുക്തിയില്ല. കോലി 100 സെഞ്ചുറികളെന്ന സച്ചിന്‍റെ റെക്കോര്‍ഡ് മറികടക്കുമെന്ന് പറയുന്നവര്‍ യാതൊരു യുക്തിയുമില്ലാതെയാണ് അത് പറയുന്നത്. കാരണം 20 സെഞ്ചുറികളെന്നത് വലിയ ദൂരമാണ്. പല ക്രിക്കറ്റ് താരങ്ങള്‍ക്കും അവരുടെ ആകെ കരിയറില്‍ പോലും 20 സെഞ്ചുറികളില്ല. കോലിക്ക് പ്രായം പ്രശ്നമാകില്ല, പക്ഷെ എന്നാലും കോലി സച്ചിനെ മറികടക്കുമെന്ന് പറയാന്‍ തക്ക സാഹസികനല്ല ഞാന്‍.

ബാറ്റിംഗിനിടെ ഒരു നിമിഷത്തേക്ക് ബാബറിന്‍റെ 'കിളി പോയി'; ഫീല്‍ഡറായി പന്ത് കൈകൊണ്ട് തടുത്തിടാന്‍ ശ്രമം-വീഡിയോ

സച്ചിന്‍റെ മറ്റേതൊക്കെ റെക്കോര്‍ഡ് കോലി മറികടന്നാലും 100 സെഞ്ചുറികളെന്ന നേട്ടം മറികടക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. പക്ഷെ അതാര്‍ക്കെങ്കിലും കഴിയുമെങ്കില്‍ അത് നിലവില്‍ കോലിക്ക് മാത്രമാണ്. സച്ചിന് അടുത്തെത്താനെങ്കിലും കോലിക്ക് കഴിയും. ഒരോ മത്സരത്തിനും വേണ്ടിയുള്ള കോലിയുടെ തയാറെടുപ്പുകളും കഠിനാധ്വാനവും കാണുമ്പോള്‍ ആരും അദ്ദേഹത്തിന്‍റെ ആരാധകനായി പോകും. ഞാനും ആരാധകനാണ്.  അതുകൊണ്ടുതന്നെ കോലി 100 സെഞ്ചുറികള്‍ തികച്ചാല്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നയാള്‍ താനായിരിക്കുമെന്നും ലാറ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios