ലണ്ടന്‍: മെയ് മാസം നടക്കേണ്ടിയിരുന്ന അയർലന്‍ഡ്- ബംഗ്ലാദേശ് ഏകദിന പരമ്പര കൊവിഡ് 19 മഹാമാരിയെ തുടർന്ന് മാറ്റിവച്ചു. യുകെ, അയർലന്‍ഡ് സർക്കാരുകളുടെ നിർദേശത്തെ തുടർന്നാണ് നീക്കം. കൊവിഡ് വ്യാപനം പ്രതികൂലമായി ബാധിക്കുന്ന ഒടുവിലത്തെ പരമ്പരയാണിത്. പരമ്പര മാറ്റിവക്കാന്‍ അയർലന്‍ഡ്- ബംഗ്ലാദേശ് ബോർഡുകള്‍ സംയുക്തമായി തീരുമാനിക്കുകയായിരുന്നു.

Read more: ഐപിഎല്‍ ഉപേക്ഷിക്കുമോ ഇല്ലയോ; ഭാവി ചൊവ്വാഴ്‍ച അറിയാം

താരങ്ങളുടെയും പരിശീലകരുടെയും ആരാധകരുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കേണ്ടത് കടമയാണെന്ന് അയർലന്‍ഡ് ക്രിക്കറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വ്യക്തമാക്കി. മെയ് 14 മുതല്‍ 19 വരെ നടക്കേണ്ടിയിരുന്ന പരമ്പരയില്‍ മൂന്ന് ഏകദിനങ്ങളാണ് നിശ്ചയിച്ചിരുന്നത്. പുതുക്കിയ തിയതി പ്രഖ്യാപിച്ചിട്ടില്ല. 

Read more: കൊവിഡ് 19നെ നേരിടാന്‍ ഇന്ത്യക്കാർക്കൊപ്പം പീറ്റേഴ്‍സണും; ഹൃദയം കവർന്ന് സന്ദേശം

കൊവിഡ് 19 കായികലോകത്തെ ഒന്നാകെ താളംതെറ്റിച്ചിരിക്കുകയാണ്. നിരവധി ക്രിക്കറ്റ് മത്സരങ്ങളാണ് മാറ്റിവക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തത്. ഇന്ത്യ-ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ-ന്യൂസിലന്‍ഡ് ഏകദിന പരമ്പരകളും ശ്രീലങ്ക-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയും ഓസീസ് വനിതാ ടീമിന്‍റെ ദക്ഷിണാഫ്രിക്കന്‍ പര്യടനവും ഉപേക്ഷിച്ചിരുന്നു. മിക്ക ടീമുകളിലെയും താരങ്ങള്‍ ഹോം ഐസൊലേഷനിലാണ്. ഐപിഎല്‍ അടക്കമുള്ള ലീഗുകളും ആഭ്യന്തര ടൂർണമെന്‍റുകളും മുടങ്ങിയവയിലുണ്ട്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക