ഓള്‍ റൗണ്ടര്‍മാരായ ശെയ്ന്‍ ഗെറ്റ് കേറ്റ്, സിമി സിംഗ് എന്നിവര്‍ക്ക് ടീമില്‍ ഇടം നേടാനായില്ല. ആന്‍ഡ്ര്യു ബാല്‍ബിര്‍ണിയാണ് ടീമിനെ നയിക്കുന്നത്.
ഡബ്ലിന്‍: ഇന്ത്യക്കെതിരായ ടി20 പരമ്പരക്കുള്ള അയര്‍ലന്‍ഡ് ടീമിനെ(Ireland vs India) പ്രഖ്യാപിച്ചു. ബാറ്ററായ സ്റ്റീഫന്‍ ഡോഹെനിയും പേസര്‍ കോനോര്‍ ഓള്‍ഫര്‍ട്ടുമാണ് 14 അംഗ ടീമിലെ പുതുമുഖങ്ങള്‍. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് ഡോഹെനിക്കും ഓള്‍ഫര്‍ട്ടിനും ടീമിലിടം നല്‍കിയത്.
ഓള്‍ റൗണ്ടര്‍മാരായ ഷെയ്ന്‍ ഗെറ്റ് കേറ്റ്, സിമി സിംഗ് എന്നിവര്‍ക്ക് ടീമില്‍ ഇടം നേടാനായില്ല. ആന്‍ഡ്ര്യു ബാല്‍ബിര്‍ണിയാണ് ടീമിനെ നയിക്കുന്നത്. അയര്‍ലന്‍ഡിലെ ആഭ്യന്തര ടി20 ടൂര്‍ണമെന്‍റില്‍ ഡോഹെനി 52.67 ശരാശരിയില്‍ 158 റണ്‍സടിച്ചപ്പോള്‍ ഓള്‍ഫര്‍ട്ട് ആറ് വിക്കറ്റ് വീഴ്ത്തി തിളങ്ങിയിരുന്നു.
ഈ മാസം 26നും 28നും ഡബ്ലിനിലാണ് ഇന്ത്യ-അയര്‍ലന്‍ഡ് ടി20 മത്സരങ്ങള്‍. ഇതിന് മുമ്പ് ഇന്ത്യക്കെതിരെ കളിച്ച മൂന്ന് ടി20 മത്സരങ്ങളിലും അയര്‍ലന്‍ഡ് തോറ്റിരുന്നു. നേരത്തെ അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള 17 അംഗ ഇന്ത്യന്‍ ടീമിനെ പ്രക്യാപിച്ചിരുന്നു. ഹാര്‍ദ്ദിക് പാണ്ഡ്യ നയിക്കുന്ന ടീമില്‍ രാഹുല്‍ ത്രിപാഠിയാണ് പുതുമുഖം. മലയാളി താരം സഞ്ജു സാംസണും ടീമില്‍ തിരിച്ചെത്തി.
സെലക്ടര്‍മാര്‍ ഒടുവില്‍ രാഹുല്‍ ത്രിപാഠിയെ കണ്ടു, കൈയടിച്ച് ആരാധകര്‍
ഇന്ത്യക്കെതിരായ ടി20 പരമ്പരക്കുള്ള അയര്‍ലന്‍ഡ് ടീം: Andrew Balbirnie (C), Mark Adair, Curtis Campher, Gareth Delany, George Dockrell, Stephen Doheny, Josh Little, Andrew McBrine, Barry McCarthy, Conor Olphert, Paul Stirling, Harry Tector, Lorcan Tucker, Craig Young.
അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: Hardik Pandya (C), Bhuvneshwar Kumar (vc), Ishan Kishan, Ruturaj Gaikwad, Sanju Samson, Suryakumar Yadav, Venkatesh Iyer, Deepak Hooda, Rahul Tripathi, Dinesh Karthik (wk), Yuzvendra Chahal, Axar Patel, R Bishnoi, Harshal Patel, Avesh Khan, Arshdeep Singh, Umran Malik.
