ഗംഭീര തുടക്കമാണ് ബംഗ്ലാദേശിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ദാസ്- റോണി സഖ്യം 91 റണ്‍സ് കൂട്ടിചേര്‍ത്തു. എട്ടാം ഓവറിന്റെ ആദ്യ പന്തിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. യംഗിനായിരുന്നു വിക്കറ്റ്.
ചിറ്റഗോംങ്: ബംഗ്ലാദേശിനെതിരെ ആദ്യ ടി20യില്‍ അയര്‍ലന്‍ഡിന് കൂറ്റന്‍ സ്കോറിലേക്ക്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗ്ലദേശ് റോണി തലുക്ദാറിന്റ (38 പന്തില്‍ 67) അര്‍ധ സെഞ്ചുറിക്കരുത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സ് നേടിയപ്പോള്‍ മഴ കളി മുടക്കുകയായിരുന്നു. 19.2 ഓവറായിരിക്കെയാണ് മഴയെത്തിയത്. ലിറ്റണ്‍ ദാസാണ് (23 പന്തില്‍ 47) മികച്ച പ്രകടനം പുറത്തെടുത്ത മറ്റൊരു താരം. ഷാക്കിബ് അല്‍ ഹസന്‍ (20), മെഹിദ് ഹസന്‍ മിറാസ് (4) എന്നിവരാണ് ക്രീസില്‍. ക്രെയ്ഗ് യംഗ് അയര്‍ലന്‍ഡിനായി രണ്ട് വിക്കറ്റ് വീഴ്ത്തി. മൂന്ന് ടി20കളുള്ള പരമ്പരയിലെ ആദ്യ മത്സരമാണ് നടക്കുന്നത്. നേരത്തെ, ഏകദിന പരമ്പര ബംഗ്ലാദേശ് 2-1ന് സ്വന്തമാക്കിയിരുന്നു.
ഗംഭീര തുടക്കമാണ് ബംഗ്ലാദേശിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ദാസ്- റോണി സഖ്യം 91 റണ്‍സ് കൂട്ടിചേര്‍ത്തു. എട്ടാം ഓവറിന്റെ ആദ്യ പന്തിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. യംഗിനായിരുന്നു വിക്കറ്റ്. പുറത്താവുമ്പോള്‍ മൂന്ന് സിക്‌സും നാല് ഫോറും താരം നേടിയിരുന്നു. പിന്നാലെയെത്തിയ നജ്മുല്‍ ഹുസൈന്‍ ഷാന്റോയ്ക്ക് (14) തിളങ്ങാനായില്ല. 14-ാം ഓവറില്‍ റോണിയും മടങ്ങി. മൂന്ന് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു റോണിയുടെ ഇന്നിംഗ്‌സ്.
തൗഹിദ് ഹ്രിദോയ് (13) വേഗത്തില്‍ മടങ്ങി. എന്നാല്‍ ഷമിം ഹുസൈന്‍ (20 പന്തില്‍ 30), ഷാക്കിബ് അല്‍ ഹസന്‍ (13 പന്തില്‍ പുറത്താവാതെ 20) സ്‌കോര്‍ 200 കടത്തി. മെഹിദി ഹസന്‍ മിറാസ് (4) പുറത്താവാതെ ഷാക്കിബിന് കൂട്ടുണ്ട്. തുടര്‍ന്ന് മഴയെത്തിയതോടെ മത്സരം നിര്‍ത്തിവച്ചു. യംഗിന് പുറമെ ഹാരി ടെക്റ്റര്‍, മാര്‍ക് അഡൈര്‍, ഗ്രഹാം ഹ്യൂം എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
ബംഗ്ലാദേശ്: ലിറ്റണ്‍ ദാസ്, റോണി തലുക്ദാര്‍, നജ്മുല്‍ ഹുസൈന്‍ ഷാന്റോ, ഷാക്കിബ് അല്‍ ഹസന്‍, തൗഹിദ് ഹ്രിദോയ്, ഷമിം ഹുസൈന്‍, മെഹ്ദി ഹസന്‍ മിറാസ്, നസും അഹമ്മദ്, ടസ്‌കിന്‍ അഹമ്മദ്, മുസ്തഫിസുര്‍ റഹ്‌മാന്‍, ഹസന്‍ മെഹ്‌മൂദ്.
അയര്‍ലന്‍ഡ്: പോള്‍ സ്റ്റിര്‍ലിംഗ്, റോസ് അഡൈര്‍, ലൊക്രാന്‍ ടക്കര്‍, ഹാരി ടെക്റ്റര്‍, ക്വേര്‍ട്വിസ് കാംഫര്‍, ജോര്‍ജ് ഡോക്‌റെല്‍, ഗരേത് ഡെലാനി, മാര്‍ക് അഡൈര്‍, ക്രെയ്ഗ് യംഗ്, ഗ്രഹാം ഹ്യൂം, ബെഞ്ചമിന്‍ വൈറ്റ്.
