മസ്കറ്റ്: ടി20 ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്ക് മുമ്പ് അയര്‍ലന്‍ഡ് ഉള്‍പ്പെടെ അഞ്ച് ടീമുകള്‍ പരസ്പരം ഏറ്റുമുട്ടും. ഒമാന്‍, നെതര്‍ലന്‍ഡ്‌സ്, ഹോങ് കോങ്, നേപ്പാള്‍ എന്നിവരാണ് അയര്‍ലന്‍ഡിനെ കൂടാതെയുള്ള ടീമുകള്‍. ഒക്ടോബര്‍ അഞ്ചിന് ആരംഭിക്കുന്ന മത്സരങ്ങള്‍ 10ന് അവസാനിക്കും. മത്സരങ്ങള്‍ക്ക് ശേഷം നാല് ടീമുകള്‍ യോഗ്യത മത്സരങ്ങള്‍ക്കായി യുഎഇയിലേക്ക് തിരിക്കും. 

നേപ്പാള്‍ ഒഴികെയുള്ള ടീമുകള്‍ യോഗ്യത റൗണ്ട് കളിക്കുന്നുണ്ട്. മസ്‌കറ്റിലെ അല്‍ എമിറേറ്റ് ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. ഒരു ദിവസം രണ്ട് മത്സരങ്ങള്‍ നടക്കും. മത്സരങ്ങളുടെ ഫിക്‌സ്ചര്‍ താഴെ...

ഒക്ടോബര്‍ 5- ഒമാന്‍- ഹോങ് കോങ്, അയര്‍ലന്‍ഡ്- നെതര്‍ലന്‍ഡ്.
ഒക്ടോബര്‍ 5- ഒമാന്‍- അയര്‍ലന്‍ഡ്, നേപ്പാള്‍- ഹോങ് കോങ്.
ഒക്ടോബര്‍ 7- നെതര്‍ലന്‍ഡ്‌സ്- നേപ്പാള്‍, ഹോങ് കോങ്- അയര്‍ലന്‍ഡ്
ഒക്ടോബര്‍ 9- അയര്‍ലന്‍ഡ്- നേപ്പാള്‍, ഒമാന്‍- നെതര്‍ലന്‍ഡ്‌സ്.
ഒക്ടോബര്‍ 10- നെതര്‍ലന്‍ഡ്‌സ്- ഹോങ് കോങ്, ഒമാന്‍- നേപ്പാള്‍