കൊവിഡ് പ്രതിരോധത്തില്‍ മാതൃകപരമായ പ്രവര്‍ത്തനാണ് കേരളം കാണിക്കുന്നതെന്ന് ഇര്‍ഫാന്‍ ട്വിറ്ററില്‍ കുറിച്ചിട്ടു. വ്യാഴാഴ്ച്ചയാണ് ഇര്‍ഫാന്‍ ട്വീറ്റ് ചെയ്തത്.

മുംബൈ: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളത്തെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍താരം ഇര്‍ഫാന്‍ പഠാന്‍. ട്വിറ്ററിലാണ് കേരളത്തിന് അഭിനന്ദനവുമായി ഇര്‍ഫാനെത്തിയത്. കൊവിഡ് പ്രതിരോധത്തില്‍ മാതൃകപരമായ പ്രവര്‍ത്തനാണ് കേരളം കാണിക്കുന്നതെന്ന് ഇര്‍ഫാന്‍ ട്വിറ്ററില്‍ കുറിച്ചിട്ടു. വ്യാഴാഴ്ച്ചയാണ് ഇര്‍ഫാന്‍ ട്വീറ്റ് ചെയ്തത്. 24 മണിക്കൂറിനുള്ളില്‍ ഒരു പോസിറ്റീവ് കേസ് മാത്രമാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്‌തെന്ന് ട്വീറ്റില്‍ ഇര്‍ഫാന്‍ പറയുന്നുണ്ട്. 

ഇര്‍ഫാന്റെ ട്വീറ്റ് ഇങ്ങനെ... ''കൊറോണയ്ക്കെതിരെ കേരളം നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാണെന്നാണ് കരുതുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒരു പോസിറ്റീവ് കേസ് മാത്രമാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. അവരുടെ പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയിലാണ്. രാജ്യത്ത് എറ്റവും കൂടുതല്‍ കൊറോണ ടെസ്റ്റുകല്‍ നടത്തിയ സംസ്ഥാനവും കേരളമാണ്.'' ഇര്‍ഫാന്‍ ട്വീറ്റില്‍ പറഞ്ഞു.

Scroll to load tweet…

നേരത്തെ ലോക്ക്ഡൗണ്‍ കാരണം ദുരിതത്തിലായ ജനങ്ങള്‍ക്ക് സാമ്പത്തിക സഹായം ഉള്‍പ്പെടെ പഠാന്‍ സഹോദരങ്ങല്‍ നല്‍കിയിരുന്നു.
വഡോദരയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 4000 മാസ്‌കുകളാണ് ഇവര്‍ കൈമാറിയത്.