Asianet News MalayalamAsianet News Malayalam

'ഞങ്ങൾക്കത് വിശ്വസിക്കാനായില്ല, സഞ്ജുവിന്‍റെ ആ ഷോട്ട് കണ്ട് ഞാനും റായുഡുവും മുഖത്തോട് മുഖം നോക്കി'; പത്താൻ

പവര്‍ ഹിറ്റിംഗിന്‍റെ കാര്യമെടുത്താല്‍ സഞ്ജു ആര്‍ക്കും പിന്നിലല്ല. അവന്‍റെ കളി കാണുന്നത് തന്നെ ആസ്വാദ്യകരമാണെന്നും ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

Irfan Pathan stunned by Sanju Samson's special shot-making in off side
Author
First Published Mar 25, 2024, 8:41 PM IST

ജയ്പൂര്‍: ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ 82 റണ്‍സുമായി പുറത്താകാതെ നിന്ന രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിന്‍റെ ബാറ്റിംഗിനെ വാഴ്ത്തി മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. മുന്ന് ഫോറും ആറ് സിക്സും പറത്തിയാണ് സഞ്ജു 52 പന്തില്‍ 82 റണ്‍സുമായി മത്സരത്തിലെ ടോപ് സ്കോററും കളിയിലെ താരവുമായത്.

ബാറ്റിംഗിനിടെ സഞ്ജു ഓഫ് സൈഡില്‍ കളിച്ച ഒരു ഷോട്ട് കണ്ട് അവിശ്വസനീയതോടെ താനും അംബാട്ടി റായുഡുവും മുഖത്തോട് മുഖം നോക്കിയെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു. അസാമാന്യ മിടുക്കില്ലാതെ ഒരിക്കലും അത്തരമൊരു ഷോട്ട് കളിക്കാനാവില്ലെന്നും സഞ്ജുവിന് ആ മിടുക്കുണ്ടെന്നും ഇര്‍ഫാന്‍ പത്താന്‍ സ്റ്റാര്‍ സ്പോര്‍ട്സിലെ ചര്‍ച്ചയില്‍ പറഞ്ഞു. സഞ്ജു സ്പിന്നിനെ കളിക്കുന്ന രീതി പ്രശംസനീയമാണ്. തീര്‍ച്ചയായും ഐപിഎല്ലില്‍ സ്പിന്നര്‍മാരെ മികച്ച രീതിയില്‍ നേരിടുന്ന ടോപ് ഫൈവ് ബാറ്റര്‍മാരില്‍ സഞ്ജുവും ഉണ്ട്. പേസ് ബൗളിംഗിനെ അവന്‍ നന്നായി കളിക്കുമെന്ന് നമുക്കെല്ലാം അറിയാം. അതുപോലെ തന്നെയാണ് അവന്‍റെ ബാക്ക് ഫൂട്ടിലെ കളിയും. ഇന്നലെ രാജസ്ഥാന്‍ ഇന്നിംഗ്സ് സഞ്ജു മനോഹരമായാണ് നിയന്ത്രിച്ചതെന്നും ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

ആഹാ...സാക്ഷാൽ മെസി ചെയ്യുമോ ഇതുപോലെ, തടയാൻ നോക്കിയവരെയെല്ലാം ഡ്രിബിള്‍ ചെയ്ത് സ്റ്റേഡിയത്തിലിറങ്ങിയ നായ

തുടക്കത്തില്‍ രണ്ട് വിക്കറ്റ് പോയിട്ടും സഞ്ജു തന്‍റെ സ്വതസിദ്ധമായ കളിയാണ് പുറത്തെടുത്തത്. കരുതലെടുക്കുമ്പോള്‍ കരുതലെടുത്തും വമ്പന്‍ ഷോട്ട് കളിക്കുമ്പോള്‍ അത് കളിച്ചും സഞ്ജു മനോഹരമായി കളി നിയന്ത്രിച്ചു. പവര്‍ ഹിറ്റിംഗിന്‍റെ കാര്യമെടുത്താല്‍ സഞ്ജു ആര്‍ക്കും പിന്നിലല്ല. അവന്‍റെ കളി കാണുന്നത് തന്നെ ആസ്വാദ്യകരമാണെന്നും ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ ലഖ്നൗവിനെതിരെ 20 റണ്‍സ് ജയവുമായാണ് രാജസ്ഥാന്‍ റോയല്‍സ് ഇന്നലെ തുടങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തപ്പോള്‍ ലഖ്നൗവിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios