2018, 2019 സീസണുകളില്‍ റോയൽസ് ടീമിലംഗമായിരുന്ന സോധി 8 കളിയിൽ 9 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.

ജയ്പൂര്‍: ന്യൂസിലന്‍ഡ് സ്പിന്നര്‍ ഇഷ് സോധി ഐപിഎല്ലിലെ രാജസ്ഥാന്‍ റോയൽസ് ക്യാംപിലേക്ക്. ടീമിന്‍റെ സ്പിന്‍ ഉപദേഷ്ടാവായാണ് ഇഷ് സോധിയുടെ നിയമനം.സ്പിന്‍ ഉപദേഷ്ടാവ് പദവിക്കൊപ്പം ടീമിന്റെ ഓപ്പറേഷന്‍സ് എക്സിക്യൂട്ടീവ് ചുമതലയും 27കാരനായ സോധിക്കുണ്ട്. ഇന്ത്യന്‍ മുന്‍ താരം സായ്‍‍രാജ് ബഹുതുലെ നിലവില്‍ ബൗളിംഗ് പരിശീലകനായി റോയൽസിലുണ്ട്.

2018, 2019 സീസണുകളില്‍ റോയൽസ് ടീമിലംഗമായിരുന്ന സോധി 8 കളിയിൽ 9 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. എന്നാല്‍ ഈ വര്‍ഷത്തെ താരലേലത്തിന് മുന്‍പ് സോധിയെ റോയൽസ് ഒഴിവാക്കുകയായിരുന്നു. മായങ്ക് മാര്‍ക്കണ്ഡെ, അനിരുദ്ധ് ജോഷി എന്നിവര്‍ക്ക് പുറമെ ഓള്‍ റൗണ്ടര്‍മാരായ യശസ്വി ജയ്‌സ്വാള്‍, മഹിപാല്‍ ലോമ്‌റോര്‍ എന്നിവരാണ് രാജസ്ഥാന്റെ സ്പിന്നര്‍മാര്‍.

ഐസിസി റാങ്കിംഗിലെ ബൗളര്‍മാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയിട്ടുള്ള സോധി, ന്യൂസിലന്‍ഡിനായി 17 ടെസറ്റിലും , 31 ഏകദിനത്തിലും 40 ട്വന്‍റി 20യിലും കളിച്ചിട്ടുണ്ട്.