ഇഷാൻ കിഷൻ ദുലീപ് ട്രോഫിയിൽ കളിക്കുന്ന കാര്യം സംശയത്തിൽ, പകരക്കാരനായി സഞ്ജു സാംസൺ ശ്രേയസിന്‍റെ ടീമിലേക്ക്
ദുലീപ് ട്രോഫിക്കായി ആദ്യം പ്രഖ്യാപിച്ച നാലു ടീമുകളിലും സഞ്ജുവിന് സ്ഥാനമുണ്ടായിരുന്നില്ല.
അനന്ത്പൂര്‍: വ്യാഴാഴ്ച ആരംഭിക്കുന്ന ദുലീപ് ട്രോഫി ടൂര്‍ണമെന്‍റില്‍ യുവതാരം ഇഷാന്‍ കിഷന്‍ കളിക്കുന്ന കാര്യം സംശയത്തില്‍. ശ്രേയസ് അയ്യര്‍ നയിക്കുന്ന ടീം ഡിയുടെ ഭാഗമായ ഇഷാന്‍ എന്തുകൊണ്ടാണ് ദുലീപ് ട്രോഫിയില്‍ നിന്ന് പിന്‍മാറുന്നതെന്ന് വ്യക്തമല്ല. ഇഷാന് ബുച്ചി ബാബു മത്സരത്തിനിടെ പരിക്കേറ്റെന്നാണ് സൂചന. ഇഷാന്‍ കിഷന്‍ പിന്‍മാറിയാല്‍ പകരം മലയാളി താരം സഞ്ജു സാംസണെ ദുലീപ് ട്രോഫിക്കുള്ള ടീം ഡിയില്‍ എടുക്കുമെന്ന് ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്തു.
ദുലീപ് ട്രോഫിക്കായി ആദ്യം പ്രഖ്യാപിച്ച നാലു ടീമുകളിലും സഞ്ജുവിന് സ്ഥാനമുണ്ടായിരുന്നില്ല.അതേസമയം, ഇഷാന്‍ കിഷാന്‍ ദുലീപ് ട്രോഫിയില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുമോ എന്ന കാര്യത്തിലും ഇതുവരെ വ്യക്തതയില്ല. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ തെരഞ്ഞെടുക്കുക ദുലീപ് ട്രോഫി ടൂര്‍ണമെന്‍റിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാകും എന്നതിനാല്‍ കിഷൻ അവസാന ഘട്ടത്തില്‍ ദുലീപ് ട്രോഫിയില്‍ കളിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. കഴിഞ്ഞ മാസം ചെന്നൈയില്‍ നടന്ന ബുച്ചി ബാബു ക്രിക്കറ്റില്‍ കിഷന്‍ ജാര്‍ഖണ്ഡിനായി കളിച്ചിരുന്നു.
ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി പുന:സംഘടിപ്പിച്ചു, അജിത് അഗാര്‍ക്കറുടെ ടീമില്‍ പുതിയ അംഗമെത്തി
എന്നാല്‍ ജാര്‍ഖണ്ഡ് ആദ്യ റൗണ്ടില്‍ പുറത്തായതിനാല്‍ രണ്ട് മത്സരങ്ങളില്‍ മാത്രമെ കിഷന് കളിക്കാന്‍ കഴിഞ്ഞുള്ളു. ആദ്യ മത്സരത്തില്‍ സെഞ്ചുറി(114) നേടി തിളങ്ങിയ കിഷന്‍ രണ്ടാം ഇന്നിംഗ്സില്‍ 41 റണ്‍സുമായി പുറത്താകാതെ നിന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ 1, 5 എന്നിങ്ങനെയായിരുന്നു കിഷന്‍റെ സ്കോര്‍. കഴിഞ്ഞ വര്‍ഷം ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന ബിസിസിഐ നിര്‍ദേശം അനുസരിക്കാത്തതിന്‍റെ പേരില്‍ വാര്‍ഷക കരാര്‍ നഷ്ടമായ കിഷന്‍ ഇത്തവണ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഇന്ത്യൻ ടീമില്‍ തിരിച്ചെത്താനുള്ള ശ്രമത്തിലായിരുന്നു.
അതിന്‍റെ ഭാഗമായാണ് ദുലീപ് ട്രോഫിക്കുള്ള ടീമില്‍ കിഷനെ ഉള്‍പ്പെടുത്തിയത്. ബുച്ചി ബാബു ക്രിക്കറ്റിനിടെ പരിക്കേറ്റ ഇന്ത്യൻ താരം സൂര്യകുമാര്‍ യാദവും ദുലീപ് ട്രോഫിയില്‍ നിന്ന് പിന്‍മാറിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക