ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര തോല്‍വി, ടീം ശരിയായ ദിശയിലാണെന്ന് പാക് ക്യാപ്റ്റൻ; ടീമിൽ ഭിന്നത രൂക്ഷം
ആഭ്യന്തര രാഷ്ട്രീയത്തിൽ ചിരവൈരികളോട് തോറ്റ പാകിസ്ഥാൻ ടീമിന് സ്വന്തം രാജ്യത്ത് നിന്ന് പോലും കടുത്ത സൈബർ ആക്രമണമാണ് നേരിടേണ്ടിവരുന്നത്.
കറാച്ചി: ബംഗ്ലാദേശിനെതിരായ നാണംകെട്ട തോൽവിക്ക് പിന്നാലെ ടീം ശരിയായ ദിശയിലാണ് നീങ്ങുന്നെന്ന പാക് ക്യാപ്റ്റന്‍ ഷാന്‍ മസൂദിന്‍റെ പ്രസ്താവന ആരാധകരെ അമ്പരപ്പിച്ചു. തോല്‍വിയില്‍ നിരാശപ്പെട്ടും സങ്കടപ്പെട്ടും ഇരിക്കില്ലെന്നും പരിശ്രമം തുടരുമെന്നും പറഞ്ഞ ഷാന്‍ മസൂദ് തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്നോട്ടുപോകുമെന്നും പറഞ്ഞു.
ടീം സെലക്ഷനില്‍ സ്ഥിരത നലിനിത്താനായെന്നും ഖുറാം ഷെഹ്സാദ്, മുഹമ്മദ് അലി, മിര്‍ ഹംസ എന്നിവര്‍ക്ക് പരമ്പരയില്‍ അവസരം നല്‍കിയെന്നും ഷാന്‍ മസൂദ് പറഞ്ഞു. ഷഹീന്‍ ഷാ അഫ്രീദിയെ രണ്ടാം ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയ തീരുമാനത്തെയും ഷാന്‍ മസൂദ് ന്യായീകരിച്ചു. മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന ഷഹീന് വിശ്രമം നല്‍കാനുള്ള തീരുമാനത്തെ കുറ്റം പറയാനാവില്ലെന്നും തെറ്റുകൾ തിരുത്താൻ പാക് ടീം കഠിനാദ്ധ്വാനം ചെയ്യേണ്ടതുണ്ടെന്നും ഷാൻ മസൂദ് മത്സരശേഷമുള്ള സമ്മാനദാന ചടങ്ങില്‍ വ്യക്തമാക്കി.
ആരാധക കൂട്ടായ്മയുടെ വിമർശനങ്ങൾക്കിടെ 5 താരങ്ങളെ ടീമിൽ നിന്ന് ഒഴിവാക്കി കേരളാ ബ്ലാസ്റ്റേഴ്സ്
ആഭ്യന്തര രാഷ്ട്രീയത്തിൽ ചിരവൈരികളോട് തോറ്റ പാകിസ്ഥാൻ ടീമിന് സ്വന്തം രാജ്യത്ത് നിന്ന് പോലും കടുത്ത സൈബർ ആക്രമണമാണ് നേരിടേണ്ടിവരുന്നത്. ഇതിനിടെയാണ് ടീം ശരിയായ ദിശയിലാണെന്ന ഞെട്ടിക്കുന്ന പ്രസ്താവനയുമായി ക്യാപ്റ്റൻ രംഗത്തെത്തിയത്. കഴിഞ്ഞ ഏകദിന,ടി20 ലോകകപ്പുകളിലെ തോൽവികളിൽ ആടിയിലുഞ്ഞ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് ഇരുട്ടടിയാവുകയാണ് ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര തോല്‍വി.
ഒന്നാം ടെസ്റ്റിൽ നിറംമങ്ങിയതിന്‍റെ പേരിൽ ഷഹീൻ അഫ്രീദിയെ രണ്ടാം ടെസ്റ്റിൽ മാറ്റിനിർത്തിയതിൽ ടീമുന്നുള്ളിൽ തന്നെ ഭിന്നതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. സമീപകാലത്ത് ബാറ്റിംഗിൽ അമ്പേ പരാജയമാകുന്ന ബാബർ അസമിന് എല്ലാ ടൂർണമെന്‍റിലും അവസരം നൽകുന്നതിലും പരാതികളുണ്ട്. ബാബര്‍ അസം ടീമിലെ മാറ്റങ്ങൾ അംഗീകരിക്കാൻ ഒരിക്കലും തയ്യാറായിരുന്നില്ലെന്ന് മുൻ ചീഫ് സെലക്ടര്‍ മുഹമ്മദ് വസീം ഈയിടെ വെളിപ്പെടുത്തിയിരുന്നു.
പാകിസ്ഥാൻ താരങ്ങൾ തമ്മിൽ ഒത്തിണക്കമില്ലാത്തത് തോൽവികൾക്ക് കാരണമാകുന്നുവെന്നും പാക് ക്രിക്കറ്റ് ബോര്‍ഡിനുള്ളിൽ അഭിപ്രായമുണ്ട്. പാകിസ്ഥാൻ വേദിയാകുന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെന്‍റിനെയും ഈ പാളയത്തിൽ പട ബാധിച്ചേക്കും. അടുത്ത മാസം ഇംഗ്ലണ്ടിനെതിരെ മൂന്ന് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയിൽ പാകിസ്ഥാൻ കളിക്കുന്നുണ്ട്. പാകിസ്ഥാനിൽ വെച്ച് നടക്കുന്ന പരമ്പരയിൽ ടീമിൽ കാര്യമായ അഴിച്ചുപണി ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക