കൊച്ചി: ജയമില്ലാതെ ഒമ്പത് മത്സരമായെങ്കിലും കേരള ബ്ലാസ്റ്റേഴ്സിന്‍റെ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ചിട്ടില്ല. എന്നാല്‍ അടുത്ത 8 മത്സരവും ബ്ലാസ്റ്റേഴ്സിന് നിര്‍ണായകമാകും. ഇതിൽ 3 ഹോം മത്സരവും 5 എവേ മത്സരവും ബ്ലാസ്റ്റേഴ്സിന് കളിക്കണം.

കേരള ബ്ലാസ്റ്റേഴ്സിന് ഇനി ഹോം മത്സരത്തിൽ ഹൈദരാബാദ് എഫ് സി, ചെന്നൈയിന്‍ എഫ് സി, ബെംഗളുരു എഫ് സി എന്നീ ടീമുകളെയാണ് സ്വന്തം ഗ്രൗണ്ടിൽ നേരിടേണ്ടത്.

എവേ മത്സരത്തിൽ കരുത്തരായ എടികെ, ജംഷഡ്പൂര്‍ എഫ് സി, എഫ് സി ഗോവ, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ഒഡീഷ എഫ് സി ടീമുകളെയും മഞ്ഞപ്പട നേരിടും. ഇതിൽ ഹൈദരാബാദ് ഒഴികെ ടീമുകളെല്ലാം ബ്ലാസ്റ്റേഴ്സിനേക്കള്‍ മുന്നിലാണ്. എട്ട് പോയിന്‍റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് നിലവില്‍ ഒന്‍പതാം സ്ഥാനത്താണ്.

21 പോയിന്‍റുള്ള എഫ് സി ഗോവ ഒന്നാമത് നിൽക്കുമ്പോള്‍, നാലും അഞ്ചും സ്ഥാനങ്ങളിലുള്ള ജംഷഡ്പൂര്‍, മുംബൈ ടീമുകള്‍ക്ക് 13
പോയിന്‍റ് വീതം ഉണ്ട്.