മഡ്ഗാവ്: ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിന്‍റെ അപരാജിത കുതിപ്പ് തുടരുന്നു. കളിയുടെ ഭൂരിഭാഗം സമയവും പത്തുപേരുമായി കളിച്ചിട്ടും ചെന്നൈയിനെ ഈസ്റ്റ് ബംഗാള്‍ ഗോള്‍രഹിത സമനിലയില്‍ തളച്ചു.

മത്സരത്തിന്‍റെ 31ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാള്‍ താരം അജയ് ഛേത്രി രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായതിന് ശേഷം പത്തുപേരുമായാണ് ഈസ്റ്റ് ബംഗാള്‍ പൊരുതിയത്.  സമനിലയോടെ 12 കളിയില്‍ 15 പോയന്‍റുമായി ചെന്നൈയിന്‍ ആറാം സ്ഥാനത്ത് തുടരുമ്പോള്‍ 12 കളികളില്‍ 12 പോയന്‍റുമായി ഈസ്റ്റ് ബംഗാള്‍ ഒമ്പതാം സ്ഥാനത്താണ്.

മത്സരത്തിലുടനീളം മിന്നും സേവുകളുമായി കളം നിറഞ്ഞ ഈസ്റ്റ് ബംഗാള്‍ ഗോള്‍ കീപ്പര്‍ ദേബ്‌ജിത് മജൂംദാറാണ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.