ഏകദിന, ടെസ്റ്റ് ഫോര്‍മാറ്റുകളിലുള്ള കൗണ്ടി ക്രിക്കറ്റ് കണ്ടുമടുത്ത ആരാധകര്‍ക്ക് ഒരു പുത്തൻ അനുഭവം. അതായിരുന്നു ആശയത്തിന് പിന്നില്‍. വേഗതയും ആവേശവും - ഇത് രണ്ടുമാണ് രസക്കൂട്ട്

ട്വന്റി 20 ലോകകപ്പ് ഇങ്ങെത്തി. ക്രിക്കറ്റിന്റെ വിധി മാറ്റിയെഴുതിയ ഫോര്‍മാറ്റിന്റെ ജനനം എങ്ങനെയാണെന്ന് അറിയാമോ? ആരൊക്കെ തമ്മിലാണ് ചരിത്രത്തിലെ ആദ്യ ഔദ്യോഗിക ട്വന്റി 20 മത്സരം നടന്നതെന്നോ? പറഞ്ഞുതരാം.

Add Asianetnews as a Preferred SourcegooglePreferred

ഇംഗ്ലണ്ട് ആൻഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ തലയാണ് ഇതിന് പിന്നില്‍. ശരിക്കും പറഞ്ഞാല്‍ അവരുടെ മാര്‍ക്കെറ്റിങ് മാനേജറായ സ്റ്റുവര്‍ട്ട് റോബേര്‍ട്ട്‍സണ്‍. ഏകദിന, ടെസ്റ്റ് ഫോര്‍മാറ്റുകളിലുള്ള കൗണ്ടി ക്രിക്കറ്റ് കണ്ടുമടുത്ത ആരാധകര്‍ക്ക് ഒരു പുത്തൻ അനുഭവം. അതായിരുന്നു ആശയത്തിന് പിന്നില്‍. വേഗതയും ആവേശവും - ഇത് രണ്ടുമാണ് രസക്കൂട്ട്.

ന്യൂസിലൻഡ് ഇതിഹാസം മാര്‍ട്ടിൻ ക്രോയുടെ ക്രിക്കറ്റ് മാക്സാണ് ആധാരമായത്. ക്രിക്കറ്റ് മാക്സ് പത്ത് ഓവര്‍ ഫോര്‍മാറ്റായിരുന്നു. 90കളുടെ മധ്യത്തിലെ മറ്റൊരു പരീക്ഷണം.

അങ്ങനെ ഇംഗ്ലീഷ് കൗണ്ടികള്‍ക്കായി ട്വന്റി 20 കപ്പ് ആരംഭിച്ചു. ഇന്നത്തെ വൈറ്റാലിറ്റി ബ്ലാസ്റ്റ്. ആദ്യ മത്സരം നടക്കുന്നത് 2003 ജൂണ്‍ 13നാണ്. വാര്‍വിക്ഷയറും സോമ‍ര്‍സെറ്റുമായിരുന്നു എതിരാളികള്‍. ആദ്യം ബാറ്റ് ചെയ്ത് 188 റണ്‍സെടുത്ത വാ‍ര്‍വിക്ഷയര്‍ 19 റണ്‍സിന് വിജയിച്ചു. മൂന്ന് വിക്കറ്റും ആറ് പന്തില്‍ 13 റണ്‍സുമെടുത്ത ഗ്രഹാം വാഗായിരുന്നു കളിയിലെ താരമായത്. ടൂര്‍ണമെന്റില്‍ കിരീടം ചൂടിയത് സറെ ലയണ്‍സും.