നാല് റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് കമ്രാനും  ആറ് റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ അത്തീഫ് മുഹമ്മദുമാണ് സ്പെയിനിനായി തിളങ്ങിയത്.

ട്വന്റി 20 ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ സ്കോറിന് പുറത്തായി ഐൽ ഓഫ് മാൻ ടീം. സ്പെയിനിനെതിരെ നടന്ന മത്സരത്തിൽ 10 റൺസിനാണ് എല്ലാവരും കൂടാരം കയറിയത്. 8.4 ഓവർ ബാറ്റ് ചെയ്താണ് 10 റൺസ് നേടിയത്. നാല് റൺസെടുത്ത ജോസഫ് ബറോസാണ് ടോപ് സ്കോറർ. ഏഴ് പേർ പൂജ്യത്തിന് പുറത്തായി. മൂന്ന് പേർ രണ്ട് റൺസെടുത്ത് പുറത്തായി. നാല് റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് കമ്രാനും ആറ് റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ അത്തീഫ് മുഹമ്മദുമാണ് സ്പെയിനിനായി തിളങ്ങിയത്. മറുപടി ബാറ്റിങ്ങിൽ വെറും രണ്ട് പന്തുകളിൽ സ്പെയിൻ ലക്ഷ്യത്തിലെത്തി. മൂന്ന് പന്ത് നേരിട്ട് രണ്ട് സിക്സറുകൾ പറത്തിയ ഓപ്പണർ അവൈസ് മുഹമ്മദാണ് വിജയറൺ കുറിച്ചത്. ടോസ് നേടിയ സ്പെയിന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. 

ബി​ഗ്ബാഷിൽ സിഡ്‌നി തണ്ടര്‍ ടീം 15 റണ്ണിന് പുറത്തായിരുന്നു. സിഡ്‌നി തണ്ടറിന്‍റെ ഹോം ഗ്രൗണ്ടിലായിരുന്നു അഡ്‌ലെയ്‌ഡ് സ്‌ട്രൈക്കേര്‍സിന് എതിരായ മത്സരം. സ്വന്തം കാണികള്‍ക്ക് മുന്നില്‍ പക്ഷേ സിഡ്‌നി താരങ്ങള്‍ നാണംകെട്ട് മടങ്ങി. അഡ്‌ലെയ്‌ഡ് മുന്നോട്ടുവെച്ച 140 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ സിഡ്‌നി തണ്ടര്‍ ടീമിന്‍റെ ഇന്നിംഗ്‌സ് പവര്‍ പ്ലേ കടന്നില്ല. വെറും 5.5 ഓവറില്‍ 15 റണ്ണില്‍ ടീം പുറത്തായി. കൂറ്റനടിക്കാരായ അലക്‌സ് ഹെയ്‌ല്‍സും മാത്യൂ ഗില്‍ക്‌സും ജേസന്‍ സങ്കയും പൂജ്യത്തിനും റൈലി റൂസോ മൂന്നിനും പുറത്തായി. ടീമിലെ ഒരൊറ്റ താരം പോലും രണ്ടക്കം കാണാതെ വന്നപ്പോള്‍ നാല് റണ്‍സെടുത്ത പത്താം നമ്പര്‍ താരം ബ്രെണ്ടന്‍ ഡോഗെറ്റായിരുന്നു ടോപ് സ്കോറര്‍. അഞ്ച് താരങ്ങള്‍ ഡക്കായി. 

ഇനിയും ഭേദമായില്ല! ബുമ്രയുടെ തിരിച്ചുവരവ് വൈകും; ഐപിഎല്ലും ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലും നഷ്ടമാകും