മുന്‍പ് ലണ്ടനിൽ താര ലേലം നടത്താൻ ബിസിസിഐ ആലോചിച്ചിരുന്നു. എന്നാല്‍ ഫ്രാഞ്ചൈസികൾ എതിർത്തതോടെ ബിസിസിഐ പിന്മാറി.

ഇസ്താംബുള്‍: അടുത്ത സീസണിലെ ഐപിഎല്‍ താരലേലത്തിന് ഇസ്താംബുള്‍ വേദിയായേക്കും. താരലേലം തുര്‍ക്കിയില്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് ബിസിസിഐയുടെ പുതിയ ഭരണസമിതി ഫ്രാഞ്ചൈസികളോട് അഭിപ്രായം തേടി. ഇക്കാര്യത്തില്‍ നവംബര്‍ ആദ്യ വാരം അന്തിമ തീരുമാനം ഉണ്ടാവും. ഡിസംബര്‍ 16നാണ് താര ലേലം. ബെംഗളൂരുവും വേദിയായി പരിഗണനയിലുണ്ട്. 

മുന്‍പ് ലണ്ടനിൽ താര ലേലം നടത്താൻ ബിസിസിഐ ആലോചിച്ചിരുന്നു. എന്നാല്‍ ഫ്രാഞ്ചൈസികൾ എതിർത്തതോടെ ബിസിസിഐ പിന്മാറി. ഇപ്പോള്‍ ഐപിഎല്ലില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നതോടെ തുര്‍ക്കിയില്‍ താരലേലം നടത്തുന്നതിന് ഫ്രാഞ്ചൈസികൾ അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് ബിസിസിഐയുടെ പ്രതീക്ഷ. ഈ വര്‍ഷം ആദ്യം നടന്ന ഐപിഎല്‍ മെഗാ താര ലേലം ബെംഗളൂരുവിലാണ് നടന്നത്. നവംബര്‍ 15നുള്ളില്‍ ടീമില്‍ നിന്ന് ഒഴിവാക്കുന്ന കളിക്കാരുടെ ലിസ്റ്റ് ഫ്രാഞ്ചൈസികള്‍ നല്‍കണം എന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഫ്രാഞ്ചൈസി റിലീസ് ചെയ്യുന്നവരാണ് മിനി താര ലേലത്തിലേക്ക് എത്തുക.

'എല്ലാ ഫ്രാഞ്ചൈസി ഉടമകളുമായി സംസാരിച്ച ശേഷമാകും അന്തിമ തീരുമാനം എടുക്കുക. കഴിഞ്ഞ വര്‍ഷത്തെ പോലെയല്ല, ഈ വര്‍ഷം മിനി താര ലേലമാകും നടക്കുക. നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക നവംബര്‍ 15ന് മുമ്പ് നല്‍കണമെന്ന് 10 ഫ്രാഞ്ചൈസികളോടും ആവശ്യപ്പെട്ടിട്ടുണ്ട്'- ബിസിസിഐ ഒഫീഷ്യല്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

ഓരോ ടീമിനുമുള്ള സാലറി പഴ്സ് 95 കോടി രൂപയായി ഉയര്‍ത്തിയതിനാല്‍ മിനി താരലേലത്തിലും കോടിപതികള്‍ക്ക് ക്ഷാമമുണ്ടാവില്ലെന്നാണ് വിലയിരുത്തല്‍. നിലവിലെ ധാരണ അനുസരിച്ച് ഈ വര്‍ഷം ഇത് 95 കോടിയായും അടുത്ത വര്‍ഷം 100 കോടിയായും ഉയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന മെഗാ താരലേത്തിലും ഒഴിവുള്ള ചില സ്ഥാനങ്ങളിലേക്ക് കളിക്കാരെ കണ്ടെത്താനാവും ടീമുകള്‍ പ്രധാനമായും മിനി താരലലേത്തില്‍ ശ്രമിക്കുക. വരും സീസണില്‍ കൊവിഡ് ഇടവേളക്കുശഷം ഇത്തവണ ഹോം-എവേ അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍ നടക്കുക.

വീണ്ടും മഴയുടെ കളി; ന്യൂസിലന്‍ഡ്- അഫ്ഗാന്‍ മത്സരം ഒരു പന്തുപോലും എറിയാതെ ഉപേക്ഷിച്ചു