ടീമില്‍ സ്ഥാനം നിലനിര്‍ത്താനായി അവനൊന്നും ചെയ്തിട്ടില്ല ഇതുവരെ. ഇപ്പോഴത്തെ ടീം മാനേജ്മെന്‍റ് എല്ലാവര്‍ക്കും തുല്യം അവസരം കൊടുക്കുന്നതില്‍ ശ്രദ്ധിക്കുന്നവരാണെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ ഭരതിന് പകരം മറ്റൊരു യുവ കീപ്പറെ പരീക്ഷിച്ചുനോക്കാവുന്നതാണ്.
മുംബൈ: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് കെ എസ് ഭരതിന് വീണ്ടും അവസരം കൊടുക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ഭരത് ഇപ്പോഴും കളിക്കുന്നത് പുതുമുഖത്തെപ്പോലെയാണെന്നും മഞ്ജരേക്കര്‍ പറഞ്ഞു.
അവനിപ്പോഴും ആദ്യ പരമ്പരയില്‍ കളിക്കുന്നതുപോലെയാണ് കളിക്കുന്നത്. അവന്‍ ഓസ്ട്രേലിയക്കെതിരെ നാലു ടെസ്റ്റുകള്‍ അടങ്ങിയ പരമ്പരയില്‍ കളിച്ച താരമാണ്. റിഷഭ് പന്ത് മടങ്ങിവരും വരെയെ അവന് ടീമില്‍ അവസരമുണ്ടാകു എന്നുറപ്പാണ്. അതുകൊണ്ട് തന്നെ പന്ത് തിരിച്ചുവരുന്നതുവരെ കാക്കാതെ മറ്റൊരു കീപ്പറെ പരീക്ഷിക്കുന്നതാണ് ഉചിതം. കാരണം ഭരത് 20കാരനൊന്നുമല്ല, അവനില്‍ ഭാവി കാണാന്‍. കെ എസ്‍ ഭരതില്‍ നിന്നും ഇഷാന്‍ കിഷനില്‍ നിന്നും ഇന്ത്യ മുന്നോട്ടുപോയി എന്നു തന്നെയാണ് ഞാന്‍ കരുതുന്നത്.
ടീമില്‍ സ്ഥാനം നിലനിര്‍ത്താനായി അവനൊന്നും ചെയ്തിട്ടില്ല ഇതുവരെ. ഇപ്പോഴത്തെ ടീം മാനേജ്മെന്‍റ് എല്ലാവര്‍ക്കും തുല്യം അവസരം കൊടുക്കുന്നതില്‍ ശ്രദ്ധിക്കുന്നവരാണെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ ഭരതിന് പകരം മറ്റൊരു യുവ കീപ്പറെ പരീക്ഷിച്ചുനോക്കാവുന്നതാണ്. എന്തായാലും റിഷഭ് പന്ത് തിരിച്ചെത്തുന്നതുവരെയെ പുതിയൊരാള്‍ക്കും അവസരമുണ്ടാകുവെന്നും മഞ്ജരേക്കര്‍ പറഞ്ഞു. കഴിഞ്ഞ മൂന്നോ നാലോ വര്‍ഷമായി ടെസ്റ്റ് ക്രിക്കറ്റില്‍ റിഷഭ് പന്ത് നല്‍കിയ സംഭാവനകള്‍ നോക്കു. അതുമനസില്‍ വെച്ച് പുതിയൊരു കീപ്പറെ പരീക്ഷിക്കേണ്ട കാലമായെന്നും മഞ്ജരേക്കര്‍ പറഞ്ഞു.
അസൂയക്ക് മരുന്നില്ല; പാക് താരത്തിന്‍റെ വിചിത്ര ആരോപണങ്ങള്‍ക്കെതിരെ തുറന്നടിച്ച് മുഹമ്മദ് ഷമി
കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയക്കെതിരായ നാലു മത്സര ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറിയ ഭരത് ആകെ നേടിയത് 101 റണ്‍സായിരുന്നു. അതിനുശേഷം നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലാകട്ടെ അഞ്ചും 23ഉം റണ്‍സെടുത്ത് പുറത്തായി. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ നാലു ഇന്നിംഗ്സുകളില്‍ ഒരു അര്‍ധസെഞ്ചുറി പോലും നേടാനും ഭരതിനായില്ല. ഈ സാഹചര്യത്തിലാണ് ഭരതിനെ മാറ്റണമെന്ന ആവശ്യവുമായി മഞ്ജരേക്കര്‍ രംഗത്തുവന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഭരതിന് പുറമെ ധ്രുവ് ജുറെലും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്.
