Asianet News MalayalamAsianet News Malayalam

ലഞ്ചിനുശേഷം ജഡേജുടെ പ്രഹരം, സ്മിത്തും ലാബുഷെയ്നും പുറത്ത്, ഓസീസിന് തകര്‍ച്ച

ലഞ്ചിനുശേഷമുള്ള തന്‍റെ രണ്ടാം ഓവറില്‍ പൊരുതി നിന്ന ലാബുഷെയ്നെ(49) പുറത്താക്കിയാണ് ജഡേജ കൂട്ടുകെട്ട് പൊളിച്ചത്. ജഡേജയുടെ പന്തില്‍ ഫ്രണ്ട് ഫൂട്ടില്‍ മുന്നോട്ടാഞ്ഞ് ഷോട്ട് കളിക്കാന്‍ ശ്രമിച്ച ലാബുഷെയ്നിനെ കെ എസ് ഭരത് സ്റ്റംപ് ചെയ്ത് പുറത്താക്കി.

Jadeja Strikes, Australial loss Smith and Labuschagne after lunch gkc
Author
First Published Feb 9, 2023, 1:11 PM IST

നാഗ്പൂര്‍: ഇന്ത്യക്കെതിരായ നാഗ്പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് ബാറ്റിംഗ് തകര്‍ച്ച. തുടക്കത്തിലെ തകര്‍ച്ചക്കുശേഷം മാര്‍നസ് ലാബുഷെയ്നിന്‍റെയും സ്റ്റീവ് സ്മിത്തിന്‍റെയും ബാറ്റിംഗ് കരുത്തില്‍ കരകയറിയ ഓസീസിനെ ലഞ്ചിന് ശേഷം രവീന്ദ്ര ജഡേജ കറക്കി വീഴ്ത്തി. 2-2ലേക്ക് കൂപ്പുകുത്തിയശേഷം 76-2 എന്ന സ്കോറില്‍ ലഞ്ചിന് പിരിഞ്ഞ ഓസീസിന് ലഞ്ചിനുശേഷം മൂന്ന് വിക്കറ്റുകള്‍ കൂടി നഷ്ടമായി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഓസ്ട്രേലിയ ആദ്യ ദിനം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെന്ന നിലയിലാണ്. 20 റണ്‍സോടെ പീറ്റര്‍ ഹാന്‍ഡ്സ്കോംബും 10 റണ്‍സോടോ അലക്സ് ക്യാരിയും ക്രീസില്‍.

ലഞ്ചിനുശേഷമുള്ള തന്‍റെ രണ്ടാം ഓവറില്‍ പൊരുതി നിന്ന ലാബുഷെയ്നെ(49) പുറത്താക്കിയാണ് ജഡേജ കൂട്ടുകെട്ട് പൊളിച്ചത്. ജഡേജയുടെ പന്തില്‍ ഫ്രണ്ട് ഫൂട്ടില്‍ മുന്നോട്ടാഞ്ഞ് ഷോട്ട് കളിക്കാന്‍ ശ്രമിച്ച ലാബുഷെയ്നിനെ കെ എസ് ഭരത് സ്റ്റംപ് ചെയ്ത് പുറത്താക്കി. തൊട്ടടുത്ത പന്തില്‍ മാറ്റ് റെന്‍ഷോയെ(0) വിക്കറ്റിന് മുന്നില്‍ കുടുക്കി ജഡേജ ഇരട്ട പ്രഹരമേല്‍പ്പിച്ചു.

അക്സര്‍ പട്ടേലിന്‍റെ ഒരോവറില്‍ മൂന്ന് ബൗണ്ടറിയടിച്ച് കൗണ്ടര്‍ അറ്റാക്കിലൂടെ റണ്‍സടിക്കാന്‍ ശ്രമിച്ച സ്റ്റീവ് സ്മിത്തിനെ(37) ജഡേജ ക്ലീന്‍ ബൗള്‍ഡാക്കി. ഇതോടെ 76-2ല്‍ നിന്ന് ഓസീസ് 109-5ലേക്ക് കൂപ്പുകുത്തി. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഓസീസിന് ഡേവിഡ് വാര്‍ണര്‍ (1), ഉസ്മാന്‍ ഖവാജ (1) എന്നിവരുടെ വിക്കറ്റുകള്‍ തുടക്കത്തിലെ നഷ്ടമായി. ഖവാജയെ മുഹമ്മദ് സിറാജും വാര്‍ണറെ മുഹമ്മദ് ഷമിയുമാണ് പുറത്തക്കിയത്.

എന്നാല്‍ പിന്നീട് ക്രീസില്‍ ഉറച്ചുനിന്ന സ്മിത്തും ലാബുഷെയ്നം ചേര്‍ന്ന് ആദ്യ സെഷനില്‍ 74 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ലഞ്ചിനുശേഷം ജഡേജ കൂട്ടുകെട്ട് തകര്‍ക്കുമ്പോള്‍ മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 82 റണ്‍സടിച്ചിരുന്നു. ഇന്ത്യക്കായി ജഡേജ മൂന്നും സിറാജ്, ഷമി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Follow Us:
Download App:
  • android
  • ios