ജഡേജയുടെ പന്തില്‍ മാര്‍ഷിനെ ഷോര്‍ട്ട് തേര്‍ഡ് മാനില്‍ മുഹമ്മദ് സിറാജ് കൈയിലൊതുക്കുകയായിരുന്നു. പിന്നാലെ നിലയുറപ്പിച്ചെന്ന് കരുതിയ മാര്‍നസ് ലാബുഷെയ്നിനെ ജഡേജ പറന്നുപിടിച്ചു. കുല്‍ദീപ് യാദവിന്‍റെ പന്തിലായരുന്നു ലാബുഷെയ്നിനെ പുറത്താക്കാന്‍ ജഡേജ തകര്‍പ്പന്‍ ക്യാച്ചെടുത്തത്. 22 പന്തില്‍ 15 റണ്‍സായിരുന്നു ലാബുഷെയ്നിന്‍റെ സംഭാവന.
മുംബൈ: ടെസ്റ്റ് പരമ്പരയില്‍ ഓസട്രേലിയയെ വട്ടം കറിക്കിയതിന് പിന്നാലെ ഏകദിന പരമ്പരയിലും ഓസീസിനെതിരെ തിളങ്ങി രവീന്ദ്ര ജഡേജ. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഓസ്ട്രേലിയക്കായി തകര്‍ത്തടിച്ച മിച്ചല്‍ മാര്‍ഷിനെ പുറത്താക്കിയാണ് ജഡേജ ഓസ്ട്രേലിയക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചത്. 65 പന്തില്‍ 81 റണ്‍സടിച്ച മിച്ചല്‍ മാര്‍ഷ് 10 ഫോറും അഞ്ച് സിക്സും പറത്തി ഇന്ത്യക്ക് ഭീഷണിയാകുമ്പോഴാണ് ജഡേജയുടെ സ്പിന്നിനും ഫ്ലൈറ്റിനും മുന്നില്‍ വീണത്.
ജഡേജയുടെ പന്തില്‍ മാര്‍ഷിനെ ഷോര്‍ട്ട് തേര്‍ഡ് മാനില്‍ മുഹമ്മദ് സിറാജ് കൈയിലൊതുക്കുകയായിരുന്നു. പിന്നാലെ നിലയുറപ്പിച്ചെന്ന് കരുതിയ മാര്‍നസ് ലാബുഷെയ്നിനെ ജഡേജ പറന്നുപിടിച്ചു. കുല്‍ദീപ് യാദവിന്‍റെ പന്തിലായരുന്നു ലാബുഷെയ്നിനെ പുറത്താക്കാന്‍ ജഡേജ തകര്‍പ്പന്‍ ക്യാച്ചെടുത്തത്. 22 പന്തില്‍ 15 റണ്‍സായിരുന്നു ലാബുഷെയ്നിന്‍റെ സംഭാവന.
ടെസ്റ്റ് പരമ്പരയില്‍ 22 വിക്കറ്റുമായി ജഡേജ അശ്വിനൊപ്പം പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്ത്യക്കെതിരെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഓസ്ട്രേലിയക്ക് തുടക്കത്തിലെ ഓപ്പണര്‍ ട്രാവിസ് ഹെഡിന്‍റെ വിക്കറ്റ് നഷ്ടമായിരുന്നു. അഞ്ച് റണ്‍സെടുത്ത ഹെഡിനെ മുഹമ്മദ് സിറാജ് ക്ലീന്‍ ബൗള്‍ഡാക്കി.
പിന്നാലെ സ്റ്റീവ് സ്മിത്തിനെ ഹാര്‍ദ്ദിക് പാണ്ഡ്യയും മിച്ചല്‍ മാര്‍ഷിനെ ജഡേജയും ലാബുഷെയ്നിനെ കുല്‍ദീപ് യാദവും ജോഷ് ഇംഗ്ലിസിനെ മുഹമ്മദ് ഷമിയും പുറത്താക്കി. അഞ്ച് വിക്കറ്റ് നഷ്ടമായെങ്കിലും മികച്ച റണ്‍റേറ്റുള്ള ഓസ്ട്രേലിയ 28 ഓവറില്‍ 169 റണ്‍സടിച്ചിട്ടുണ്ട്.