മികച്ച തുടക്കമാണ് രോഹന്‍ - മായങ്ക് സഖ്യം സൗത്ത് സോണിന് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 117 റണ്‍സ് അടിച്ചെടുത്തു. 61 പന്തുകള്‍ നേരിട്ട കോഴിക്കോട്ടുകാരന്‍ മൂന്ന് സിക്‌സും എട്ട് ഫോറും നേടി. മര്‍കണ്ഡെയുടെ പന്തിലാണ് രോഹന്‍ മടങ്ങുന്നത്.
പുതുച്ചേരി: ദിയോദര്‍ ട്രോഫിയില്‍ നോര്‍ത്ത് സോണിനെതിരെ സൗത്ത് സോണിന് മികച്ച സ്‌കോര്‍. കേരളത്തിന്റെ രോഹന്‍ കുന്നുമ്മല്‍ (70), തമിഴ്‌നാടിന്റെ എന്‍ ജഗദീഷന്‍ (72) എന്നിവരുടെ കരുത്തില്‍ രുത്തില്‍ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സാണ് സൗത്ത് സോണ്‍ അടിച്ചെടുത്തത്. ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളും (64) തിളങ്ങി. മായങ്ക് മര്‍കണ്ഡെ, ഋഷി ധവാന്‍ എന്നിവര്‍ നോര്‍ത്ത് സോണിനായി രണ്ട് വിക്കറ്റ് വീതമെടുത്തു.
മികച്ച തുടക്കമാണ് രോഹന്‍ - മായങ്ക് സഖ്യം സൗത്ത് സോണിന് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 117 റണ്‍സ് അടിച്ചെടുത്തു. 61 പന്തുകള്‍ നേരിട്ട കോഴിക്കോട്ടുകാരന്‍ മൂന്ന് സിക്‌സും എട്ട് ഫോറും നേടി. മര്‍കണ്ഡെയുടെ പന്തിലാണ് രോഹന്‍ മടങ്ങുന്നത്. മൂന്നാമായി ക്രീസിലെത്തിയ മറ്റൊരു മലയാളി ദേവ്ദത്ത് പടിക്കലിന് (17) തിളങ്ങാനായില്ല. ശേഷം മായങ്കും മടങ്ങി. 68 പന്തുകള്‍ നേരിട്ട മായങ്ക് ഏഴ് ബൗണ്ടറികള്‍ നേടി. മായങ്കിന്റെ മടക്കത്തോടെ മൂന്നിന് 164 എന്ന നിലയിലായി സൗത്ത് സോണ്‍.
എന്നാല്‍ അഞ്ചാം വിക്കറ്റിര്‍ ജഗദീഷന്‍ - റിക്കി ബുയി (39 പന്തില്‍ 31) എന്നിവരുടെ കൂട്ടുകെട്ട് സൗത്ത് സോണിന് തുണയായി. ഇരവരും 60 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ റിക്കിയെ പുറത്താക്കി മായങ്ക് യാദവ് നോര്‍ത്ത് സോണിന് ബ്രേക്ക് ത്രൂ നല്‍കി. പിന്നീടെത്തിയ അരുണ്‍ കാര്‍ത്തിക് (21), വാഷിംഗ്ടണ്‍ സുന്ദര്‍ (5), സായ് കിഷോര്‍ (0) എന്നിവര്‍ക്ക് തിളങ്ങാനായില്ല. അവസാന ഓവറിലാണ് ജഗദീഷന്‍ മടങ്ങുന്നത്. 66 പന്തില്‍ മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. വിജയ്കുമാര്‍ വൈശാഖ് (4), വിദ്വത് കവേരപ്പ (3) പുറത്താവാതെ നിന്നു.
മറ്റൊരു മത്സരത്തില്‍ സെന്‍ട്രല്‍ സോണിനെ ആറ് വിക്കറ്റിന് ഈസ്റ്റ് സോണ്‍ പരാജയപ്പെടുത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സെന്‍ട്രല്‍ സോണ്‍ നിശ്ചിത ഓവറില്‍ 207ന് എല്ലാവരും പുറത്തായി. 64 റണ്‍സ് നേടിയ റിങ്കു സിംഗ് മാത്രമാണ് തിളങ്ങിയത്. മറുപടി ബാറ്റിംഗില്‍ ഈസ്റ്റ് സോണ്‍ 46.1 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 89 റണ്‍സ് നേടിയ ഉത്കര്‍ഷ് സിംഗാണ് ഈസ്റ്റ് സോണിനെ വിജയത്തിലേക്ക് നയിച്ചത്.
ഹര്‍മന്‍പ്രീത് കൗര്‍ വാക്കുകള്‍ ശ്രദ്ധിക്കണം, വളരെ മോശമായിപ്പോയി; തുറന്നുപറഞ്ഞ് അഞ്ജും ചോപ്ര
നോര്‍ത്ത് ഈസ്റ്റ് സോണിനെതിരെ, വെസ്റ്റ് സോണ്‍ ഒമ്പത് വിക്കറ്റിന്റെ വിജയം നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ നോര്‍ത്ത് ഈസ്റ്റ് 47 ഓവറില്‍ 207ന് എല്ലാവരും പുറത്തായി. 38 റണ്‍സെടുത്ത ഇംലിവാതി ലെംതുറാണ് നോര്‍ത്ത് ഈസ്റ്റിന്റെ ടോപ് സ്‌കോറര്‍. വെസ്റ്റ് സോണ്‍ 25.1 ഓവറില് ലക്ഷ്യം മറികടന്നു. പ്രിയങ്ക് പാഞ്ചല്‍ (99) പുറത്താവാതെ നിന്നു. ഹര്‍വിക് ദേശായ് (85) തിളങ്ങി. രാഹുല്‍ ത്രിപാഠിയും (13) പ്രിയങ്കിനൊപ്പം ക്രീസിലുണ്ടായിരുന്നു.

