യാഷ്‌രാജ് പുഞ്ചക്ക് പകരം ഷിമ്രോണ്‍ ഹെറ്റ്മെയര്‍ രാജസ്ഥാന്‍റെ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തിയപ്പോള്‍ ഗുജറാത്ത് ടീമിലും മാറ്റമുണ്ട്.

ജയ്പൂര്‍: ഐപിഎല്ലില്‍ പ്ലേ ഓഫ് സ്ഥാനത്തിനായി പോരാട്ടം മുറുകുന്നതിനിടെ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നിര്‍ണായക ടോസ് ജയിച്ച രാജസ്ഥാന്‍ റോയല്‍സ് ഫീല്‍ഡിംഗ് തെര‍ഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റവുമായാണ് രാജസ്ഥാന്‍ റോയല്‍സ് ഇന്നിറങ്ങുന്നത്. റോയല്‍സ് നിരയില്‍ ഇന്ന് ക്യാപ്റ്റൻ റിയാന്‍ പരാഗ് ഇല്ല. പരാഗിന് പകരം യശസ്വി ജയ്സ്വാളാണ് ഇന്ന് രാജസ്ഥാനെ നയിക്കുന്നത്.

യാഷ്‌രാജ് പുഞ്ചക്ക് പകരം ഷിമ്രോണ്‍ ഹെറ്റ്മെയര്‍ രാജസ്ഥാന്‍റെ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തിയപ്പോള്‍ ഗുജറാത്ത് ടീമിലും മാറ്റമുണ്ട്. മാനവ് സുതാറിന് പകരം പേസര്‍ പ്രസിദ്ധ് കൃഷ്ണ ഗുജറാത്തിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി. പോയിന്‍റ് പട്ടികയില്‍ 12 പോയിന്‍റുള്ള രാജസ്ഥാന്‍ നാലാമതും 12 പോയിന്‍റുള്ള ഗുജറാത്ത് അഞ്ചാമതുമാണ്.

Scroll to load tweet…

ഗുജറാത്ത് ടൈറ്റൻസ് പ്ലേയിംഗ് ഇലവൻ: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), സായ് സുദർശൻ, ജോസ് ബട്ലർ, നിഷാന്ത് സിന്ധു, വാഷിംഗ്ടൺ സുന്ദർ, ജേസൺ ഹോൾഡർ, രാഹുൽ തെവാതിയ, റാഷിദ് ഖാൻ, അർഷാദ് ഖാൻ, കാഗിസോ റബാഡ, മുഹമ്മദ് സിറാജ്.

രാജസ്ഥാൻ റോയൽസ് പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്‌സ്വാൾ (ക്യാപ്റ്റൻ), ധ്രുവ് ജൂറൽ, ഷിമ്രോൺ ഹെറ്റ്‌മെയർ, ഡോണോവൻ ഫെരേര, രവീന്ദ്ര ജഡേജ, ശുഭം ദുബെ, ദസുൻ ഷാനക, ജോഫ്ര ആർച്ചർ, തുഷാർ ദേശ്പാണ്ഡെ, ബ്രിജേഷ് ശർമ്മ, യഷ് രാജ് പുഞ്ച.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക