പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് വെറ്ററന്‍ താരം ജയിംസ് ആന്‍ഡേഴ്‌സണിന്റെ സേവനം നഷ്ടമായേക്കും. രണ്ടാം ടെസ്റ്റില്‍ പന്തെറിയുന്നതിനിടെയേറ്റ അരക്കെട്ടിലേക്ക പരിക്കാണ് താരത്തിന് വിനയായത്. ഈമാസം 16നാണ് മൂന്നാം ടെസ്റ്റ്. അടുത്തിടെയാണ് താരം ദീര്‍ഘകാല പരിക്കിന് ശേഷം ടീമിലേക്ക് തിരിച്ചെത്തിയത്. തുടരെ തുടരെയുള്ള പരിക്ക് തെല്ലൊന്നുമല്ല ഇംഗ്ലണ്ടിനെ അലട്ടുന്നത്. 

രണ്ടാം ടെസ്റ്റില്‍ തകര്‍പ്പന്‍ പ്രകടനായിരുന്നു താരത്തിന്റേത്. അഞ്ച് വിക്കറ്റ് ഉള്‍പ്പെടെ ഏഴ് വിക്കറ്റുകള്‍ താരം നേടിയിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കന്‍ താരം കേശവ് മഹാരാജിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ ശേഷം ആന്‍ഡേഴ്‌സണ്‍ ഗ്രൗണ്ടിന് കളത്തിന് വെളിയിലായിരുന്നു. മൂന്നാം സെഷനില്‍ ആദ്യ രണ്ട് ഓവറില്‍ എറിഞ്ഞെങ്കിലും പിന്നീട് പിന്മാറി. 

നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ചിട്ടുണ്ട്. കഴിഞ്ഞ മത്സരത്തില്‍ 189 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം.