Asianet News MalayalamAsianet News Malayalam

ആന്‍ഡേഴ്‌സണ്‍ പരിക്കേറ്റ് വീണ്ടും പുറത്ത്; തിരിച്ചുവരവില്‍ ആശങ്ക പ്രകടിപ്പിച്ച് മുന്‍ ഇംഗ്ലീഷ് താരം

ഇംഗ്ലീഷ് വെറ്ററന്‍ പേസര്‍ ജയിംസ് ആന്‍ഡേഴ്‌സണിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ശേഷിക്കുന്ന രണ്ട് ടെസ്റ്റ് മത്സരളും നഷ്ടമാവും. രണ്ടാം ടെസ്റ്റില്‍ പന്തെറിയുന്നതിനിടെ ഇടത് ഇടുപ്പിനേറ്റ പരിക്കാണ് താരത്തിന് വിനയായത്.

james anderson will miss rest of the matches in south africa series
Author
Port Elizabeth, First Published Jan 9, 2020, 6:12 PM IST

പോര്‍ട്ട് എലിസബത്ത്: ഇംഗ്ലീഷ് വെറ്ററന്‍ പേസര്‍ ജയിംസ് ആന്‍ഡേഴ്‌സണിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ശേഷിക്കുന്ന രണ്ട് ടെസ്റ്റ് മത്സരളും നഷ്ടമാവും. രണ്ടാം ടെസ്റ്റില്‍ പന്തെറിയുന്നതിനിടെ ഇടത് ഇടുപ്പിനേറ്റ പരിക്കാണ് താരത്തിന് വിനയായത്. ആഷസ് പരമ്പരയ്ക്കിടെ പരിക്കേറ്റതിനെ തുടര്‍ന്ന് അഞ്ച് മാസത്തെ വിശ്രമത്തിന് ശേഷം ടീമിലേക്ക് തിരിച്ചെത്തിയതായിരുന്നു ആന്‍ഡേഴ്‌സണ്‍. രണ്ടാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ ഏഴ് വിക്കറ്റുകള്‍ താരം നേടിയിരുന്നു. 

37കാരനായ ആന്‍ഡേഴ്‌സണ്‍ ഇംഗ്ലണ്ടിനായി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമാണ്. 151 ടെസ്റ്റുകളില്‍ നിന്ന് 584 വിക്കറ്റുകള്‍ താരം സ്വന്തമാക്കിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ പേസറും ആന്‍ഡേഴ്‌സണാണ്.താരത്തിനേറ്റ പരിക്കില്‍ മുന്‍ ഇംഗ്ലണ്ട് താരം മാര്‍ക് രാംപ്രകാശ് ആശങ്ക പ്രകടിപ്പിച്ചു. ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള താരത്തിന്റെ തിരിച്ചുവരവ് അത്ര സുഖകരമായിരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രായം ബാധിച്ചുതുടങ്ങിയെന്ന തരത്തിലായിരുന്നു രാംപ്രകാശിന്റെ സംസാരം. 

രണ്ടാം ഇന്നിങ്സില്‍ ദക്ഷിണാഫ്രിക്കന്‍ താരം കേശവ് മഹാരാജിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ ശേഷം ആന്‍ഡേഴ്സണ്‍ ഗ്രൗണ്ടിന് കളത്തിന് വെളിയിലായിരുന്നു. മൂന്നാം സെഷനില്‍ ആദ്യ രണ്ട് ഓവറില്‍ എറിഞ്ഞെങ്കിലും പിന്നീട് പിന്മാറി.നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ചിട്ടുണ്ട്. കഴിഞ്ഞ മത്സരത്തില്‍ 189 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം.

Follow Us:
Download App:
  • android
  • ios