Asianet News MalayalamAsianet News Malayalam

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ചരിത്രനേട്ടം സ്വന്തമാക്കി ജേസണ്‍ ഹോള്‍ഡര്‍

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് ഉള്‍പ്പെടെ ഹോള്‍ഡര്‍ ഏഴ് വിക്കറ്റ് വീഴ്ത്തിയിരുന്നു. നിലവില്‍ 862 റേറ്റിംഗ് പോയന്റാണ് ഹോള്‍ഡര്‍ക്കുള്ളത്.

Jason Holder moves up to second spot in ICC Test bowlers ranking
Author
Dubai - United Arab Emirates, First Published Jul 14, 2020, 8:11 PM IST

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ചരിത്രനേട്ടം സ്വന്തമാക്കി വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഒരു വിന്‍ഡീസ് ബൗളര്‍ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച റേറ്റിംഗ് പോയന്റുമായി ഹോള്‍ഡര്‍ ബൗളര്‍മാരുടെ റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തെത്തി. ഇംഗ്ലണ്ട്-വെസ്റ്റ് ഇന്‍ഡീസ് ആദ്യ ടെസ്റ്റിനുശേഷം പുറത്തുവന്ന റാങ്കിംഗിലാണ് ഹോള്‍ഡര്‍ ചരിത്രനേട്ടം സ്വന്തമാക്കിയത്.

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് ഉള്‍പ്പെടെ ഹോള്‍ഡര്‍ ഏഴ് വിക്കറ്റ് വീഴ്ത്തിയിരുന്നു. നിലവില്‍ 862 റേറ്റിംഗ് പോയന്റാണ് ഹോള്‍ഡര്‍ക്കുള്ളത്. 2000ല്‍ വിന്‍ഡീസിന്റെ കോര്‍ട്നി വാല്‍ഷ് 866 റേറ്റിംഗ് പോയന്റ് നേടിയശേഷം ആദ്യമായാണ് ഒരു വിന്‍ഡീസ് ബൗളര്‍ ഇത്രയും ഉയര്‍ന്ന റേറ്റിംഗ് പോയന്റ് സ്വന്തമാക്കുന്നത്. 485 റേറ്റിംഗ് പോയന്റുമായി ഹോള്‍ഡര്‍ തന്നെയാണ് ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗിലും ഒന്നാമത്.

431 പോയന്റുള്ള ഇംഗ്ലണ്ടിന്രെ ബെന്‍ സ്റ്റോക്സ് ആണ് രണ്ടാം സ്ഥാനത്ത്. ബാറ്റിംഗ് റാങ്കിംഗില്‍ ജോ റൂട്ടിനൊപ്പം ഒമ്പതാം സ്ഥാനത്താണ് സ്റ്റോക്സ്. ബൗളിംഗ് റാങ്കിംഗില്‍ 23-ാം സ്ഥാനത്തും സ്റ്റോക്സ് എത്തി. കൊവിഡ് ഇടവേളയില്‍ മത്സരങ്ങളൊന്നും കളിക്കാതിരുന്ന ഇന്ത്യന്‍ താരങ്ങള്‍ തങ്ങളുടെ റാങ്കിംഗ് നിലനിര്‍ത്തി. ബാറ്റിംഗില്‍ വിരാട് കോലി സ്റ്റീവ് സ്മിത്തിന് പിന്നില്‍ രണ്ടാമതും, ചേതേശ്വര്‍ പൂജാര ഏഴാമതും അജിങ്ക്യാ രഹാനെ ഒമ്പതാമുണ്ട്. ബൗളിംഗ് റാങ്കിംഗില്‍ ഏഴാം സ്ഥാനത്തുള്ള ജസ്പ്രീത് ബുമ്രയാണ് ആദ്യ പത്തിലെ ഏക ഇന്ത്യന്‍ ബൗളര്‍.

Follow Us:
Download App:
  • android
  • ios