ഇന്ത്യക്കെതിരായ ആദ്യ മൂന്ന് ടെസ്റ്റിലും സെഞ്ചുറി നേടിയ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് ഐസിസി ബാറ്റിംഗ് റാങ്കിംഗിലും ഒന്നാം സ്ഥാനത്തെത്തിയിരുന്നു. മൂന്ന് ടെസ്റ്റില്‍ 105.81 ശരാശരിയില്‍ 528 റണ്‍സാണ് റൂട്ട് അടിച്ചെടുത്തത്.

ദുബായ്: ഓഗസ്റ്റിലെ ഏറ്റവും മികച്ച താരത്തിനുള്ള ഐസിസി ചുരുക്കപ്പട്ടികയിൽ ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയും. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് ബുമ്രയെ അന്തിമ പട്ടികയിലെത്തിച്ചത്.

ബുമ്രക്ക് പുറമെ ഇംഗ്ലണ്ട് നായകൻ ജോ റൂട്ട്, പാകിസ്ഥാൻ പേസർ ഷഹീൻ അഫ്രീദി എന്നിവരാണ് ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച മറ്റ് താരങ്ങൾ. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഒമ്പത് വിക്കറ്റ് വീഴ്ത്തിയ ബുമ്ര ലോര്‍ഡ്സില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ബാറ്റിംഗിലും തിളങ്ങി. മുഹമ്മദ് ഷമിക്കൊപ്പം ഒമ്പതാം വിക്കറ്റില്‍ 89 റണ്‍സിന്‍റെ കൂട്ടുകെട്ടില്‍ പങ്കാളിയായി ടീമിന്‍റെ വിജയശില്‍പിയായി.

Scroll to load tweet…

ഇന്ത്യക്കെതിരായ ആദ്യ മൂന്ന് ടെസ്റ്റിലും സെഞ്ചുറി നേടിയ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് ഐസിസി ബാറ്റിംഗ് റാങ്കിംഗിലും ഒന്നാം സ്ഥാനത്തെത്തിയിരുന്നു. മൂന്ന് ടെസ്റ്റില്‍ 105.81 ശരാശരിയില്‍ 528 റണ്‍സാണ് റൂട്ട് അടിച്ചെടുത്തത്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ 18 വിക്കറ്റ് വീഴ്ത്തിയ പ്രകടനമാണ് ഷഹീന്‍ അഫ്രീദിക്ക് പട്ടികയില്‍ ഇടം നല്‍കിയത്. രണ്ടാം ടെസ്റ്റില്‍ പത്തും ആദ്യ ടെസ്റ്റില്‍ എട്ടും വിക്കറ്റ് വീഴ്ത്തിയ അഫ്രീദി പാക്കിസ്ഥാന്‍ പരമ്പര ജയത്തിലും നിര്‍ണായക പങ്കുവഹിച്ചു.

Scroll to load tweet…

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.