മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക്, അര്‍ഷ്ദീപ് എന്നീ പേസര്‍മാര്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. പുറമെയാണ് ബുമ്രയെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ജനുവരി 10ന് ഗുവാഹത്തിയിലാണ് ആദ്യ മത്സരം.

ബംഗളൂരു: കായികക്ഷമത തിരിച്ചുപിടിച്ച ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുമ്രയെ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് താരം പരിക്കേറ്റ് ടീമില്‍ നിന്ന് പുറത്തായത്. ഓസ്‌ട്രേലിയക്കെതിരായ ടി20 മത്സരത്തിലാണ് ബുമ്ര അവസാനമായി കളിച്ചത്. പുറംവേദനയെ തുടര്‍ന്ന് അദ്ദേഹത്തിന് ടി20 ലോകകപ്പും നഷ്ടമായി. ആറ് മാസത്തോളം വിശ്രമം വേണ്ടി വരുമെന്നായിരുന്നു നേരത്തെ പുറത്തുവന്നിരുന്ന വാര്‍ത്തകള്‍. എന്നാല്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെത്തിയ ബുമ്ര വേഗത്തില്‍ സുഖം പ്രാപിച്ചു. എന്‍സിഎ അദ്ദേഹത്തിന് ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റും നല്‍കി. 

മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക്, അര്‍ഷ്ദീപ് എന്നീ പേസര്‍മാര്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. പുറമെയാണ് ബുമ്രയെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ജനുവരി 10ന് ഗുവാഹത്തിയിലാണ് ആദ്യ മത്സരം. താരം തിരിച്ചെത്തുന്നത് ഇന്ത്യന്‍ ടീമിന് ആത്മവിശ്വാസം നല്‍കും. അടുത്ത മാസം ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കെ ബുമ്രയുടെ തിരിച്ചുവരവ് ടീമിന് ഗുണം ചെയ്യും. 

ഇന്ത്യയുടെ ഏകദിന ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, യൂസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക്, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രിത് ബുമ്ര. 

ഏകദിന പരമ്പരയ്ക്ക് മുമ്പ് മൂന്ന് ടി20 മത്സരങ്ങളും ഇന്ത്യ കളിക്കുന്നുണ്ട്. അതില്‍ ബുമ്രയെ കളിക്കില്ല. ഇന്ന് മുംബൈയിലാണ് ആദ്യ ടി20 മത്സരം. മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുന്നുണ്ട്. 

ഇന്ത്യയുടെ സാധ്യതാ ഇലവന്‍: ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഹര്‍ഷല്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്ക്.

സൗരവ് ഗാംഗുലി ഐപിഎല്ലില്‍ തിരിച്ചെത്തുന്നു, ഡല്‍ഹി ടീമില്‍ സുപ്രധാന ചുമതല