ഓര്‍ത്തുവെക്കാനുള്ള മുഹമ്മദ് ഷമിയുടെ നാല് വിക്കറ്റ് നേട്ടവും കിവീസ് താരങ്ങളായ ഡെവോണ്‍ കോണ്‍വെ, കെയ്ന്‍ വില്യംസണ്‍ എന്നിവരുടെയൊക്കെ ചെറുത്തുനില്‍പ്പും മാത്രമാണുള്ളത്. 

സതാംപ്ടണ്‍: ഇന്ത്യ- ന്യൂസിലന്‍ഡ് ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ സമനിലയില്‍ അവസാനിക്കുമെന്ന് എറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. അഞ്ചാ ദിവസമാണ് ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഭൂരിഭാഗം സമയവും മഴയും വെളിച്ചക്കുറവും കൊണ്ടുപോയി. നാളത്തെ റിസര്‍ ദിനം മാത്രമാണ് ഇനി അവശേഷിക്കുന്നത്. സമനിലയല്ലാത്ത മറ്റൊരു ഫലമുണ്ടാവണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം.

ഓര്‍ത്തുവെക്കാനുള്ള മുഹമ്മദ് ഷമിയുടെ നാല് വിക്കറ്റ് നേട്ടവും കിവീസ് താരങ്ങളായ ഡെവോണ്‍ കോണ്‍വെ, കെയ്ന്‍ വില്യംസണ്‍ എന്നിവരുടെയൊക്കെ ചെറുത്തുനില്‍പ്പും മാത്രമാണുള്ളത്. പ്രകടനങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ഷമി ടവ്വല്‍ ഉടുതുണിയായെടുത്ത ചിത്രം വൈറലായിരുന്നു. നിരവധി പേരാണ് ചിത്രവുമായി ട്രോള്‍ ഇറക്കിയത്.

സമാനമായി മറ്റൊരു ചിത്രം കൂടി ക്രിക്കറ്റ് ആരാധകര്‍ക്ക് രസകരമായ കാഴ്ച്ചയൊരുക്കി. ഇത്തവണ ജസ്പ്രിത് ബുമ്രയാണ് ചിരിക്കാനുള്ള അവസരമൊരുക്കിയത്. താരം ജേഴ്‌സി മാറിയാണ് അഞ്ചാംദിനം ഗ്രൗണ്ടിലെത്തിയത്. സാധാരണയായി ടെസ്റ്റ് മത്സരങ്ങള്‍ക്ക് ഉപയോഗിക്കുന്ന ജേഴ്‌സിയണിഞ്ഞാണ് ബുമ്ര എറിനാനെത്തിയത്. ജേഴ്‌സിയുടെ ഒത്ത മദ്ധ്യത്തില്‍ സ്‌പോണ്‍സര്‍മാരുടെ പേരും രേഖപ്പെടുത്തിയിരുന്നു. ഈ ജേഴ്‌സിയണിഞ്ഞ് ഒരോവര്‍ എറിയുകയും ചെയ്തു. 

Scroll to load tweet…

ഐസിസി ടൂര്‍ണമെന്റുകള്‍ രാജ്യത്തിന്റെ പേര് രേഖപ്പെടുത്തിയ ജേഴ്‌സിയാണ് അണിയേണ്ടത്. അബദ്ധം മനസിലാക്കിയ താരം തിരികെ ഡ്രസിംഗ് റൂമിലേക്ക് ഓടി തിരികെ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന്റെ ജേഴ്‌സിയുമായി തിരിച്ചെത്തുകയായിരുന്നു.

Scroll to load tweet…
Scroll to load tweet…