മത്സരത്തില്‍ രണ്ട് വിക്കറ്റ് വീഴ്ത്താന്‍ ബുമ്രയ്ക്കായിരുന്നു. നാല് ഓവറില്‍ 24 റണ്‍സ് വിട്ടുകൊടുത്താണ് ബുമ്ര രണ്ട് വിക്കറ്റ് വീഴ്ത്തിയത്. പ്രസിദ്ധ് കൃഷ്ണ, രവി ബിഷ്‌ണോയ് എന്നിവര്‍ക്കും രണ്ട് വിക്കറ്റ് വീതമുണ്ട്.

ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരെ ആദ്യ ടി20യില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം എട്ട് റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അയര്‍ലന്‍ഡ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 6.5 ഓവറില്‍ രണ്ടിന് 47 എന്ന നിലയില്‍ നില്‍ക്കെ മഴയെത്തുകയായിരുന്നു. മഴ കനത്തതോടെ ഇന്ത്യയെ വിജയികളായി പ്രഖ്യാപിച്ചു. മഴയെത്തുമ്പോള്‍ രണ്ട് റണ്‍ മുന്നിലായിരുന്നു ഇന്ത്യ.

ജസ്പ്രിത് ബുമ്രയുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. 11 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. തിരിച്ചെത്താനായതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ബുമ്രയുടെ വാക്കുകള്‍... ''അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരാനായതില്‍ ഏറെ സന്തോഷം. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ഒരുപാട് സെഷന്‍ പൂര്‍ത്തിയാക്കേണ്ടിവന്നു. എന്തെങ്കിലും പുതുതായി ചെയ്യുന്നതാണെന്നോ, ഒരുപാട് മത്സരങ്ങള്‍ നഷ്ടപ്പെട്ടുവെന്നോ ഞാന്‍ കരുതുന്നില്ല. എന്‍സിഎ സ്റ്റാഫുകളോട് കടപ്പെട്ടിരിക്കുന്നു. അവരാണ് എനിക്ക് ആത്മവിശ്വാസം തന്നത്. 

പിച്ചിലെ സ്വിങ് മുതലാക്കുകയായിരുന്നു ലക്ഷ്യം. ഭാഗ്യവശാല്‍ നമുക്ക് തന്നെ ടോസ് ലഭിക്കുകയും നന്നായി ഉപയോഗിക്കാന്‍ കഴിയുകയും ചെയ്തു. എന്നാല്‍ തകര്‍ച്ചയ്ക്ക് ശേഷം അവര്‍ക്ക് തിരിച്ചുകയറാന്‍ പറ്റി. വിജയിച്ചെങ്കില്‍ പോലും ചില കാര്യങ്ങള്‍ മെച്ചപ്പെടുത്താനുണ്ട്. എല്ലാവരും ആത്മവിശ്വാസത്തിലായിരുന്നു. നല്ല രീതിയില്‍ തയ്യാറെടുപ്പും നടത്തിയിരുന്നു. ഐപിഎല്‍ ഒരുപാട് സഹായിച്ചു.'' ബുമ്ര മത്സരശേഷം പറഞ്ഞു.

കഴിഞ്ഞ തവണയും കിട്ടിയില്ല, ഇത്തവണയുമില്ല! എംബാപ്പെയെ സ്വന്തമാക്കാന്‍ പണം വാരിയെറിയണം

മത്സരത്തില്‍ രണ്ട് വിക്കറ്റ് വീഴ്ത്താന്‍ ബുമ്രയ്ക്കായിരുന്നു. നാല് ഓവറില്‍ 24 റണ്‍സ് വിട്ടുകൊടുത്താണ് ബുമ്ര രണ്ട് വിക്കറ്റ് വീഴ്ത്തിയത്. പ്രസിദ്ധ് കൃഷ്ണ, രവി ബിഷ്‌ണോയ് എന്നിവര്‍ക്കും രണ്ട് വിക്കറ്റ് വീതമുണ്ട്. ബാരി മക്കാര്‍ത്തി (33 പന്തില്‍ പുറത്താവാതെ 51), ക്വേര്‍ടിസ് കാംഫെര്‍ (39) എന്നിവരാണ് അയര്‍ലന്‍ഡിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ യശസ്വീ ജെയ്‌സ്വാള്‍ (24), തിലക് വര്‍മ (0) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. റുതുരാജ് ഗെയ്കവാദ് (19), സഞ്ജു സാംസണ്‍ (1) പുറത്താവാതെ നിന്നു.