വ്യക്തിപരമായ കാരണങ്ങളെ തുര്‍ന്നാണ് താരത്തെ മാറ്റിനിര്‍ത്തുന്നതെന്ന് ബിസിസിഐ പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി. എന്നാല്‍ ബുമ്രയ്ക്ക് പകരക്കനായി ആരേയും ഉള്‍പ്പെടുത്തിയിട്ടില്ല. 

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരെ നടക്കുന്ന നാലാം ടെസ്റ്റില്‍ നിന്ന് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രയ്ക്ക് അവധി നല്‍കി. വ്യക്തിപരമായ കാരണങ്ങളെ തുര്‍ന്നാണ് താരത്തെ മാറ്റിനിര്‍ത്തുന്നതെന്ന് ബിസിസിഐ പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി. എന്നാല്‍ ബുമ്രയ്ക്ക് പകരക്കനായി ആരേയും ഉള്‍പ്പെടുത്തിയിട്ടില്ല.

Add Asianetnews as a Preferred SourcegooglePreferred

പരമ്പരയില്‍ രണ്ട് ടെസ്റ്റ് മാത്രമാണ് ബുമ്ര കളിച്ചത്. ഒന്നാകെ 48 ഓവറുകള്‍ എറിഞ്ഞപ്പോള്‍ നാല് വിക്കറ്റുകളും വീഴ്ത്തി. നേരത്തെ രണ്ടാം ടെസ്റ്റിലും അദ്ദേഹത്തിന് വിശ്രമം അനുവദിച്ചിരുന്നു. പകല്‍- രാത്രി ടെസ്റ്റില്‍ ആറ് ഓവറുകള്‍ മാത്രമാണ് എറിഞ്ഞത്. അതും ആദ്യ ഇന്നിങ്‌സില്‍. പിന്നാലെ സ്പിന്നര്‍മാര്‍ ആധിപത്യം ഏറ്റെടുത്തതോടെ പേസര്‍മാരെ ഉപയോഗിച്ചിരുന്നില്ല.

Scroll to load tweet…

ബുമ്രയ്ക്ക് പകരം മുഹമ്മദ് സിറാജിനെ ടീമില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. ബുമ്രയ്ക്ക് വിശ്രമം ലഭിച്ച രണ്ടാം ടെസ്റ്റില്‍ സിറാജാണ് കളിച്ചത്. എന്നാല്‍ പരിക്കിന് ശേഷം ടീമില്‍ തിരിച്ചെത്തിയ ഉമേഷ് യാദവിനേയും ടീമിലേക്ക് പരിഗണിച്ചേക്കും.

നാലാം ടെസ്റ്റിനുള്ള ടീം ഇവരില്‍ നിന്ന്: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, ഋഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഇശാന്ത് ശര്‍മ, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്.