ബുമ്ര തിരിച്ചുവരുമ്പോള്‍ പ്രതീക്ഷയേറെയാണെന്ന് കഴിഞ്ഞ ദിവസം പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പറഞ്ഞിരുന്നു.
ഡബ്ലിന്‍: പതിനൊന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ജസ്പ്രിത് ബുമ്ര അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. സെപ്റ്റംബര്‍ 25ന് ഓസ്‌ട്രേലിയക്കെതിരായ ടി20യിലാണ് ബുമ്ര അവസാനമായി കളിച്ചത്. ഇന്ന് അയര്‍ലന്‍ഡിനെതിരെ ആദ്യ ടി20 കളിക്കാനൊരുങ്ങുകയാണ് ബുമ്ര. തിരിച്ചവരവിലൂടെ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിലും അതിലൂടെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും ഇടം പിടിക്കുകയാണ് ബമ്രയുടെ ലക്ഷ്യം. അയര്‍ലന്‍ഡിനെതിരെ ഇന്ത്യയെ നയിക്കുന്നതും ബുമ്രയാണ്.
എന്നാലിപ്പോള്‍ ടീം മാനേജ്‌മെന്റിന് മുന്നറിയിപ്പ് നല്‍കിയരിക്കുകയാണ് ബുമ്ര. കൂടുതലൊന്നും തന്നില്‍ നിന്ന് പ്രതീക്ഷിക്കരുതെന്നാണ് ബുമ്ര പറയുന്നത്. ബുമ്രയുടെ വാക്കുകള്‍... ''പലരും അഭിപ്രായങ്ങളുമെടുത്ത് സമ്മര്‍ദ്ദത്തിലേക്ക് വീഴാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. വലിയ ഇടവേളയെടുത്താണ് ഇന്ത്യന്‍ ജഴ്‌സിയിലേക്ക് മടങ്ങിയെത്തുന്നത്. അതുകൊണ്ടാണ് ആസ്വദിക്കാനാണ് ശ്രമിക്കുന്നില്ല. വലിയൊരു സംഭാവന എന്നില്‍ നിന്ന് പ്രതീക്ഷിക്കരുത്.
ഒറ്റയടിക്ക് എല്ലാം മറികടക്കാന്‍ കഴിയില്ല. അഭിപ്രായങ്ങളൊന്നും ഞാന്‍ ഗൗരവമായി എടുക്കുന്നില്ല. ആസ്വദിക്കുക, അത്രമാത്രം. ചെറിയ പ്രതീക്ഷയോടെയാണ് ഞാന്‍ കളിക്കാനിറങ്ങുന്നത്. മറ്റുള്ളവര്‍ വലിയ പ്രതീക്ഷ വെക്കുന്നുണ്ടെങ്കില്‍ അത് എന്റെ കാരണം കൊണ്ടല്ല.'' ബുമ്ര വ്യക്തമാക്കി. ബുമ്ര തിരിച്ചുവരുമ്പോള്‍ പ്രതീക്ഷയേറെയാണെന്ന് കഴിഞ്ഞ ദിവസം പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പറഞ്ഞിരുന്നു.
ഇന്ന് രാത്രി 7.30നാണ് മത്സരം. ഒരുപിടി യുവതാരങ്ങളുമായിട്ടാണ് ഇന്ത്യന്‍ ടീം അയര്‍ലന്‍ഡിലെത്തിയത്. റിതുരാജ് ഗെയ്കവാദാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. സഞ്ജു സാംസണ്‍ വിക്കറ്റിന് പിന്നില്‍.
തിരുവനന്തപുരം ടു കാസർകോട്! കോലി 22 വാരയ്ക്കകത്ത് ഇതുവരെ ഓടിയ ദൂരം അമ്പരപ്പിക്കും
അയര്‍ലന്‍ഡ് പര്യടനത്തിലുള്ള ഇന്ത്യന്‍ ടീം: ജസ്പ്രീത് ബുമ്ര(ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്(വൈസ് ക്യാപ്റ്റന്‍) യശസ്വി ജയ്സ്വാള്‍, തിലക് വര്‍മ്മ, റിങ്കു സിംഗ്, സഞ്ജു സാംസണ്‍, ജിതേശ് ശര്‍മ്മ, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, ഷഹ്ബാസ് അഹമ്മദ്, രവി ബിഷ്ണോയ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിംഗ്, മുകേഷ് കുമാര്‍, ആവേഷ് ഖാന്‍.

