Asianet News MalayalamAsianet News Malayalam

ധോണിക്കും കോലിക്കുമൊപ്പം ഞാനും എലൈറ്റ് പട്ടികയില്‍! തെളിവ് പങ്കുവച്ച് വനിത താരം ജമീമ റോഡ്രിഗസ്

മുമ്പ് കോലിയും ധോണിയും സ്റ്റപിംഗില്‍ നിന്ന് രക്ഷപ്പെടുന്ന ചിത്രങ്ങള്‍ വൈറലായിരുന്നു. ക്രീസിലേക്ക് കാലുകള്‍ മുഴുനീളെ നീട്ടിവെക്കുന്ന ചിത്രങ്ങളായിരുന്നുവത്. അത്തരമൊരു ചിത്രം ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് താരം ജമീമ റോഡ്രിഗസാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

Jemimah Rodrigues shares hilarious picture compare with dhoni and kohli
Author
Mumbai, First Published Aug 17, 2022, 4:40 PM IST

മുംബൈ: ക്രിക്കറ്റില്‍ സജീവമായിരുന്ന കാലത്ത് എം എസ് ധോണിയോളം മെയ്‌വഴക്കവും ഫിറ്റ്‌നെസുമുള്ള ഒരുതാരം ഇന്ത്യന്‍ ടീമിലില്ലായിരുന്നു. വിക്കറ്റിനിടയിലെ ഓട്ടത്തിലും വിക്കറ്റ് കീപ്പറാവുമ്പോഴും അത് പലപ്പോഴും കണ്ടതാണ്. താരത്തിന്റെ പാദചലനങ്ങള്‍ പലപ്പോഴും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ധോണിക്ക് ശേഷം ക്യാപ്റ്റനായ വിരാട് കോലിയും ഇതില്‍ നിന്ന് വ്യത്യസ്തനായിരുന്നില്ല. ടീമില്‍ ഫിറ്റ്‌നെസ് സംസ്‌കാരം കൊണ്ടുവന്നതില്‍ കോലിക്ക് വലിയ പങ്കുണ്ട്.

മുമ്പ് കോലിയും ധോണിയും സ്റ്റപിംഗില്‍ നിന്ന് രക്ഷപ്പെടുന്ന ചിത്രങ്ങള്‍ വൈറലായിരുന്നു. ക്രീസിലേക്ക് കാലുകള്‍ മുഴുനീളെ നീട്ടിവെക്കുന്ന ചിത്രങ്ങളായിരുന്നുവത്. അത്തരമൊരു ചിത്രം ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് താരം ജമീമ റോഡ്രിഗസാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ധോണിയോടും കോലിയും താരതമ്യമപ്പെടുത്തിയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. അതിനുള്ള അടികുറിപ്പായിരുന്നു ഏറെ രസകരം. ഞാനും എലൈറ്റ് പട്ടികയിലെത്തിയിരിക്കുന്നു... എന്നായിരുന്നു കുറിപ്പ്. ട്വീറ്റ് കാണാം..

ടീമിനുള്ളിലും സമൂഹമാധ്യമങ്ങളിലും എല്ലായ്പ്പോഴും ചിരി നിറയ്ക്കുന്ന താരമാണ് ജമീമ. അടുത്തകാലത്ത് കോമണ്‍വെല്‍ത്ത് ഗെയിംസിലാണ് ജമീമ അവസാനമായി കളിച്ചത്. ടീം ്‌ഫൈനലില്‍ ഓസ്‌ട്രേലിയന്‍ വനിതകളോട് തോല്‍ക്കുകയായിരുന്നു. വെള്ളികൊണ്ട് ഇന്ത്യക്ക് തൃപതിപ്പെടേണ്ടി വന്നു. 

സച്ചിന് എല്ലാം അറിയാം, പക്ഷേ ഞാനൊന്നും പ്രതീക്ഷിക്കുന്നില്ല! സാമ്പത്തികാവസ്ഥയെ കുറിച്ച് വിനോദ് കാംബ്ലി

അതേസമയം, വിരാട് ഏഷ്യാകപ്പിനുള്ള ഒരുക്കത്തിലാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കോച്ച് സഞ്ജയ് ബംഗാറിന്റെ കീഴിലാണ് താരം പരിശീലനം നടത്തുന്നത്. മോശം ഫോമിലൂടെ കടന്നുപോകുന്ന കോലി തിരിച്ചുവരവിനാണ് ശ്രമിക്കുന്നത്. 

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, രവി ബിഷ്ണോയി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, ആവേശ് ഖാന്‍. സ്റ്റാന്‍ഡ്ബൈ: ശ്രേയസ് അയ്യര്‍, അക്സര്‍ പട്ടേല്‍, ദീപക് ചാഹര്‍.

നേട്ടങ്ങള്‍ക്കരികെ ധവാനും രാഹുലും; സിംബാബ്‍വെയില്‍ പിറക്കാന്‍ സാധ്യതയുള്ള നാഴികക്കല്ലുകള്‍
 

Follow Us:
Download App:
  • android
  • ios