ഐപിഎല്‍ അടക്കമുള്ള മത്സരങ്ങള്‍ക്കായി ഇന്ത്യയിലെത്തുന്ന വിദേശ താരങ്ങള്‍ പ്രാദേശിക ഭാഷകളിലെ വാക്കുകളും പ്രയോഗങ്ങളും വശത്താക്കാറുണ്ട്. 

ഹാമില്‍ട്ടണ്‍: ക്രിക്കറ്റുമായി ലോകം ചുറ്റാനായത് ഏഴോളം ഭാഷകളിലെ മോശം പദപ്രയോഗങ്ങള്‍ തിരിച്ചറിയാന്‍ ഉപകരിച്ചതായി അടുത്തിടെ മുന്‍ അംപയര്‍ സൈമണ്‍ ടോഫല്‍ വെളിപ്പെടുത്തിയിരുന്നു. ഐപിഎല്‍ അടക്കമുള്ള മത്സരങ്ങള്‍ക്കായി ഇന്ത്യയിലെത്തുന്ന വിദേശ താരങ്ങള്‍ പ്രാദേശിക ഭാഷ കുറച്ചെങ്കിലും വശത്താക്കിയാണ് മടങ്ങുന്നത്. 

ട്വിറ്ററില്‍ ഹിന്ദിയില്‍ തെറി വിളിച്ച ഒരു ആരാധകന് ന്യൂസീലന്‍ഡ് ഓള്‍റൗണ്ടര്‍ ജിമ്മി നീഷാം കൊടുത്ത മറുപടി ഇക്കാര്യം വ്യക്തമാക്കുന്നു. പുതിയ പ്രൊഫൈല്‍ ചിത്രം എന്ന തലക്കെട്ടോടെ നീഷാം ഒരു ചിത്രം ട്വീറ്റ് ചെയ്തു. എന്നാല്‍ ഇതിനടിയില്‍ ആരാധകന്‍റെ ഹിന്ദിയിലുള്ള തെറിവിളിയെത്തി. എന്നാല്‍ കാര്യം പിടികിട്ടിയ നീഷാം ചുട്ട മറുപടി കൊടുത്തു. 

Scroll to load tweet…

നീഷാമിന്‍റെ പ്രതികരണത്തെ പ്രശംസിച്ച് ട്വിറ്ററില്‍ നിരവധി പേര്‍ രംഗത്തെത്തി. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി നീഷാം കളിച്ചിട്ടുണ്ട്. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

വാംഖഡെ സ്റ്റേഡിയത്തില്‍ 2006ലെ ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റിനിടെ മുനാഫ് പട്ടേല്‍ ഹിന്ദിയില്‍ തെറി വിളിച്ചത് ടോഫല്‍ വെളിപ്പെടുത്തിയിരുന്നു. ഇംഗ്ലണ്ടിന്‍റെ ഒവൈസ് ഷായുമായി ഹിന്ദിയില്‍ മുനാഫാണ് വാക്‌പോരിന് തുടക്കമിട്ടത്. അംപയറായ തനിക്ക് ഹിന്ദി അറിയില്ല എന്ന് കരുതിയാണ് മുനാഫ് മോശം വാക്കുകളില്‍ സംസാരിച്ചതെന്നും ടോഫല്‍ വ്യക്തമാക്കിയിരുന്നു.