2017 ഫെബ്രുവരിയില്‍ അലിസ്റ്റര്‍ കുക്കില്‍ നിന്ന് ഇംഗ്ലണ്ട് നായകന്റെ തൊപ്പി തലയിലണിഞ്ഞ 30കാരനായ റൂട്ട് ഇതുവരെ ഇംഗ്ലണ്ടിനെ 53 ടെസ്റ്റുകളില്‍ നയിച്ചു. 27 ജയങ്ങളും 19 സമിനലയും ഏഴ് പരാജയങ്ങളുമാണ് റൂട്ടിന്റെ പേരിലുള്ളത്.

ലീഡ്‌സ്: ഇന്ത്യക്കെതിരായ ലീഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിലെ ജയത്തോടെ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് സ്വന്തമാക്കിയത് അഭിമാനകരമായ നേട്ടം. ടെസ്റ്റ് വിജയങ്ങളില്‍ മുന്‍ നായകന്‍ മൈക്കല്‍ വോണിനെ പിന്നിലാക്കിയ റൂട്ട് ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങള്‍ നേടുന്ന നായകനെന്ന റെക്കോര്‍ഡാണ് സ്വന്തമാക്കിയത്.

2003 മുതല്‍ 2008വരെ ഇംഗ്ലണ്ട് നായകനായിരുന്ന മൈക്കല്‍ വോണിന്റെ 26 ടെസ്റ്റ് വിജയങ്ങളെന്ന റെക്കോര്‍ഡാണ് ലീഡ്‌സിലെ ജയത്തിലൂടെ റൂട്ട് മറികടന്നത്. ക്യാപ്റ്റനെന്ന നിലയില്‍ റൂട്ടിന്റെ 27-ാം ടെസ്റ്റ് ജയമാണ് ലീഡ്‌സിലേത്. ഇന്ത്യക്കെതിരായ പരമ്പരയില്‍ ആസാമാന്യ ഫോമിലുള്ള റൂട്ട് മൂന്ന് ടെസ്റ്റില്‍ മൂന്ന് സെഞ്ചുറി ഉള്‍പ്പെടെ 507 റണ്‍സുമായി പരമ്പരയിലെ ടോപ് സ്‌കോറര്‍ പട്ടവും ഉറപ്പിച്ചിട്ടുണ്ട്.

2017 ഫെബ്രുവരിയില്‍ അലിസ്റ്റര്‍ കുക്കില്‍ നിന്ന് ഇംഗ്ലണ്ട് നായകന്റെ തൊപ്പി തലയിലണിഞ്ഞ 30കാരനായ റൂട്ട് ഇതുവരെ ഇംഗ്ലണ്ടിനെ 53 ടെസ്റ്റുകളില്‍ നയിച്ചു. 27 ജയങ്ങളും 19 സമിനലയും ഏഴ് പരാജയങ്ങളുമാണ് റൂട്ടിന്റെ പേരിലുള്ളത്. ലീഡ്‌സ് ടെസ്റ്റില്‍ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ് 78 റണ്‍സില്‍ അവസാനിപ്പിച്ച ഇംഗ്ലണ്ട് ഇന്നിംഗ്‌സിനും 76 റണ്‍സിനുമാണ് ജയിച്ചുകയറിയത്.

നാലാം ദിനം സമനില പ്രതീക്ഷയുമായി 215-2 എന്ന നിലയില്‍ ക്രീസിലിറങ്ങിയ ഇന്ത്യയെ 16 ഓവറില്‍ 54 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഇംഗ്ലീഷ് ബൗളര്‍മാര്‍ എറിഞ്ഞിട്ടു.പരമ്പരയിലെ ആദ്യ ടെസ്റ്റ് സമനിലയായപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ജയിച്ചിരുന്നു. സെപ്റ്റംബര്‍ രണ്ടിന് കെന്‍സിംഗ്ടണ്‍ ഓവലിലാണ് നാലാം ടെസ്റ്റ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFight.