Asianet News MalayalamAsianet News Malayalam

വീണ്ടും റണ്ണൗട്ട്; ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന് നാണക്കേടിന്റെ റെക്കോര്‍ഡ്

ക്യാപ്റ്റനായിരുന്നപ്പോള്‍ മൂന്ന് തവണ റണ്ണൗട്ടായിട്ടുള്ള ആര്‍ച്ചി മക്‌ലാരന്റെ പേരിലുള്ള റെക്കോര്‍ഡാണ് ഇന്ന് റണ്ണൗട്ടായതിയലൂടെ റൂട്ടിന്റെ പേരിലായത്.

Joe Root creates unwanted England record
Author
Manchester, First Published Jul 24, 2020, 8:38 PM IST

മാഞ്ചസ്റ്റര്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 17 റണ്‍സെടുത്ത് റണ്ണൗട്ടായ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന്റെ പേരില്‍ നാണക്കേടിന്റെ റെക്കോര്‍ഡ്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ തവണ റണ്ണൗട്ടായി പുറത്താവുന്ന ഇംഗ്ലണ്ട് നായകനെന്ന റെക്കോര്‍ഡാണ് ഇന്ന് റൂട്ടിന്റെ പേരിലായത്. ഇംഗ്ലണ്ട് നായകന്‍മാരുടെ റണ്ണൗട്ടുകളുടെ ചരിത്രത്തില്‍ 118 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് റൂട്ട് ഇന്ന് സ്വന്തം പേരിലാക്കിയത്.

ക്യാപ്റ്റനായിരുന്നപ്പോള്‍ മൂന്ന് തവണ റണ്ണൗട്ടായിട്ടുള്ള ആര്‍ച്ചി മക്‌ലാരന്റെ പേരിലുള്ള റെക്കോര്‍ഡാണ് ഇന്ന് റണ്ണൗട്ടായതിയലൂടെ റൂട്ടിന്റെ പേരിലായത്. ബാറ്റ്സ്മാനെന്ന നിലയില്‍ ഇംഗ്ലീഷ് ബാറ്റ്സ്മാന്‍മാരായ ജെഫ് ബോയ്ക്കോട്ടും മാറ്റ് പ്രയറും മാത്രമാണ് റണ്ണൗട്ടുകളില്‍ റൂട്ടിന് മുമ്പിലുള്ളത്. ടെസ്റ്റ് കരിയറില്‍ ഇതുവരെ ആറ് തവണ റൂട്ട് റണ്ണൗട്ടായിട്ടുണ്ട്. ക്യാപ്റ്റനായശേഷം നാലു തവണയും.

Joe Root creates unwanted England record

ഏഴ് തവണ റണ്ണൗട്ടയിട്ടുള്ള മാറ്റ് പ്രയറും ജെഫ് ബോയ്ക്കോട്ടുമാണ് ഇംഗ്ലണ്ട് നിരയില്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്ണൗട്ടായിട്ടുള്ള ബാറ്റ്സ്മാന്‍മാര്‍. ടെസ്റ്റില്‍ തുടര്‍ച്ചയായ രണ്ടാം ഇന്നിംഗ്സിലാണ് റൂട്ട് റണ്ണൗട്ടാവുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഫോമിലുള്ള ബെന്‍ സ്റ്റോക്സിന്റെ വിക്കറ്റ് നഷ്ടമാവാതിരിക്കാനായി റൂട്ട് റണ്ണൗട്ടായിരുന്നു. മൂന്നാം ടെസ്റ്റില്‍ ബാക്‌വേര്‍ഡ് പോയന്റിലേക്ക് പന്ത് തട്ടിയിട്ട് സിംഗിളെടുക്കാനുള്ള ശ്രമത്തിനിടെ റോസ്റ്റണ്‍ ചേസിന്റെ കൃത്യമായ ത്രോയിലാണ് റൂട്ട് റണ്ണൗട്ടായത്.

Follow Us:
Download App:
  • android
  • ios