കഴിഞ്ഞ ആഷസിലെ നാണംകെട്ട തോല്‍വിയെത്തുടര്‍ന്ന് ഇംഗ്ലണ്ട് നായകസ്ഥാനം നഷ്ടമായെങ്കിലും ബാസ്ബോള്‍ കാലഘട്ടത്തിലും ഇംഗ്ലണ്ട് ബാറ്റിംഗ് നിരയിലെ അവിഭാജ്യഘടകമാണ് ജോ റൂട്ട്.

ലണ്ടന്‍: സമകാലീന ക്രിക്കറ്റിലെ ഫാബ് ഫോറാണ് സ്റ്റീവ് സ്മിത്തും വിരാട് കോലിയും ജോ റൂട്ടും കെയ്ന്‍ വില്യംസണും. എന്നാല്‍ ഫാബ് ഫോറില്‍ ജോ റൂട്ട് ഒഴികെയുള്ള മറ്റ് മൂന്നുപേരും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കരിയറില്‍ ഉയര്‍ച്ച താഴ്ചകളിലൂടെ കടന്നുപോയപ്പോള്‍ ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക് പോയ ഒരേയോരു ബാറ്ററെയുള്ളൂ. ഇംഗ്ലണ്ട് മുന്‍ നായകന്‍ ജോ റൂട്ട്.

കഴിഞ്ഞ ആഷസിലെ നാണംകെട്ട തോല്‍വിയെത്തുടര്‍ന്ന് ഇംഗ്ലണ്ട് നായകസ്ഥാനം നഷ്ടമായെങ്കിലും ബാസ്ബോള്‍ കാലഘട്ടത്തിലും ഇംഗ്ലണ്ട് ബാറ്റിംഗ് നിരയിലെ അവിഭാജ്യഘടകമാണ് ജോ റൂട്ട്. ഫാബ് ഫോറിലെ മറ്റ് മൂന്ന് താരങ്ങളെയും അപേക്ഷിച്ച് ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രമാണ് റൂട്ട് കളിക്കുന്നത്. അതുകൊണ്ടുതന്നെ ടെസ്റ്റ് ബാറ്റിംഗില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രകടനമെടുത്താല്‍ റൂട്ടിന് എതിരാളികളില്ല. ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് ബാസ് ബോള്‍ ശൈലിയുമായി അടിച്ചു തകര്‍ത്തപ്പോഴും ഇന്നിംഗ്സിനെ താങ്ങി നിര്‍ത്തിയത് റൂട്ടിന്‍റെ അപരാജിത സെഞ്ചുറിയാണ്.

152 പന്തില്‍ 118 റണ്‍സുമായി പുറത്താകാതെ നിന്ന റൂട്ട് കമിന്‍സിനെയും ബോളന്‍ഡിനെയും റിവേഴ്സ് സ്കൂപ്പും ലിയോണിനെ റിവേഴ്സ് സ്വീപ്പും ചെയ്യുന്നത് കണ്ടാല്‍ ഏത് ടി20 ബാറ്ററും അന്തം വിടും. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ റൂട്ട് നേടുന്ന പതിമൂന്നാം സെഞ്ചുറിയായിരുന്നു ഇന്നലെ എഡ്ജ്ബാസ്റ്റണിലേത്. കരിയറിലെ മുപ്പതാമത്തെയും. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സ്മിത്തും കോലിയും വില്യംസണും ചേര്‍ന്ന് ആകെ നേടിയതാകട്ടെ ഒമ്പത് സെഞ്ചുറികള്‍ മാത്രവും. ഇതില്‍ സ്മിത്തും വില്യംസണും നാല് വിതം സെഞ്ചുറികള്‍ നേടിയപ്പോള്‍ കോലി നേടിയത് ഒരേയൊരു സെഞ്ചുറി.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ച് കാണിക്കൂ, പാക് ടീമിനോട് അഫ്രീദി

ഇംഗ്ലണ്ടിനായി 131 ടെസ്റ്റുകളില്‍ 11122 റണ്‍സടിച്ച റൂട്ട് ഫാബ് ഫോറിലെ മറ്റ് മൂന്ന് താരങ്ങളെക്കാള്‍ ഏറെ മുന്നിലാണ്. ടെസ്റ്റില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ 15,921 റണ്‍സെന്ന എക്കാലത്തെയും റെക്കോര്‍ഡ് മറികടക്കാന്‍ റൂട്ടിന് ഇനി വേണ്ടത് 4799 റണ്‍സാണ്. 2021നുശേഷം കളിച്ച 62 ഇന്നിംഗ്സുകളില്‍ 58.91 ശരാശരിയില്‍ 3299 റണ്‍സടിച്ച 32കാരനായ റൂട്ടിന് നിലവിലെ ഫോമില്‍ സച്ചിന്‍റെ റെക്കോര്‍ഡ് അനായാസം മറികടക്കാനാവും. കരിയറിലെ ആദ്യ 98 മത്സരങ്ങളില്‍ 17 സെഞ്ചുറി അടിച്ച റൂട്ട് അടുത്ത 33 മത്സരങ്ങളില്‍ നിന്ന് നേടിയത് 13 സെഞ്ചുറികളാണ്.

Scroll to load tweet…

ഇക്കാലയളവില്‍ ഫാബ് ഫോറിലെ സ്മിത്തോ കോലിയോ വില്യംസണോ മാത്രമല്ല മറ്റൊരു ബാറ്ററും 2000 റണ്‍സ് പോലും പിന്നിട്ടിട്ടില്ലെന്ന് മനസിലാക്കുമ്പോഴാണ് റൂട്ടിന്‍റെ മികവറിയുക. ഇംഗ്ലണ്ട് ബാസ്ബോള്‍ ശൈലിയിലേക്ക് മാറിയപ്പോള്‍ അതിന് യോജിക്കാത്ത ക്ലാസിക് ശൈലിയിലുള്ള ബാറ്ററാണെന്ന വിമര്‍ശനത്തിന് കൂടിയാണ് റിവേഴ്സ് സ്കൂപ്പിലൂടെയും റിവേഴ്സ് സ്വീപ്പിലൂടെയും റൂട്ട് ഇപ്പോള്‍ മറുപടി പറയുന്നത്.