Asianet News MalayalamAsianet News Malayalam

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ കോലിയെ മറികടന്ന് റൂട്ട്; ഇന്ത്യന്‍ താരങ്ങള്‍ക്ക് കനത്ത നഷ്ടം

ആദ്യ രണ്ട് സ്ഥാങ്ങളില്‍ മാറ്റമൊന്നുമില്ല. ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ ഒന്നാമതും ഓസീസ് താരം സ്റ്റീവ് സ്മിത്ത് രണ്ടാം സ്ഥാനത്തുമാണ്.
 

Joe Root rushed into top three of ICC test ranking and Kohli lost his place
Author
Dubai - United Arab Emirates, First Published Feb 10, 2021, 3:45 PM IST

ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്മാരുടെ റാങ്കിംഗില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് ആദ്യ മൂന്നില്‍ തിരിച്ചെത്തി. എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, ചേതേശ്വര്‍ പൂജാര എന്നിവര്‍ക്ക് ഓരോ സ്ഥാനങ്ങള്‍ നഷ്ടമായി. കോലി അഞ്ചാം സ്ഥാനത്തും പൂജാര ഏഴാമതുമാണ്. ആദ്യ രണ്ട് സ്ഥാങ്ങളില്‍ മാറ്റമൊന്നുമില്ല. ന്യൂസില്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ ഒന്നാമതും ഓസീസ് താരം സ്റ്റീവ് സ്മിത്ത് രണ്ടാം സ്ഥാനത്തുമാണ്. റൂട്ടിന് പിറകില്‍ നാലാമതായി ഓസീസ് താരം മര്‍നസ് ലബുഷെയ്‌നുണ്ട്. 

Joe Root rushed into top three of ICC test ranking and Kohli lost his place

ഇന്ത്യക്കെതിരെ ചെന്നൈ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലെ ഇരട്ട സെഞ്ചുറിയും രണ്ടാം ഇന്നിങ്‌സിലെ മികച്ച പ്രകടനവുമാണ് റൂട്ടിന് മൂന്നാം സ്ഥാനം സമ്മാനിച്ചത്. രണ്ട് സ്ഥാനങ്ങളാണ് താരം മെച്ചപ്പെടുത്തിയത്. ഇതോടെ ലബുഷെയ്ന്‍ നാലാം സ്ഥാനത്തേക്കും കോലി അഞ്ചിലേക്കും വീഴുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറാം സ്ഥാനത്തെത്തി. പൂജാര ഏഴിലേക്ക് വീണു. 

അതേസമയം ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ആദ്യ പത്തില്‍ നിന്ന് പുറത്തായി. ഇംഗ്ലണ്ടിനെതിരെ 1, 0 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോറുകള്‍. ന്യൂസിലന്‍ഡ് താരം ഹെന്റി നിക്കോള്‍സ്, ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്, ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ യഥാക്രമം എട്ട് മുതല്‍ 10 വരെയുള്ള സ്ഥാനങ്ങളിലുണ്ട്. 

Joe Root rushed into top three of ICC test ranking and Kohli lost his place

ഇംഗ്ലീഷ് വെറ്ററന്‍ പേസര്‍ ജയിംസ് ആന്‍ഡേഴ്‌സണ്‍ ബൗളര്‍മാരുടെ റാങ്കിംഗില്‍ വന്‍ നേട്ടമുണ്ടാക്കി. ഇന്ത്യക്കെതിരെ തകര്‍പ്പന്‍ പുറത്തെടുത്ത ആന്‍ഡേഴ്‌സണ്‍ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി മൂന്നാമതെത്തി. ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സ് ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡാണ് രണ്ടാമത്. ഇന്ത്യന്‍ ബൗളര്‍മാരായ ആര്‍ അശ്വിനും ജസ്പ്രിത് ബുമ്രയും ഓരോ സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി. അശ്വിന്‍ ഏഴാമതും ബുമ്ര എട്ടാം സ്ഥാനത്തുമാണ്. 

കിവീസ് പേസര്‍ നീല്‍ വാഗ്നര്‍, ഓസീസ് താരം ജോഷ് ഹേസല്‍വുഡ്, കിവീസിന്റെ തന്നെ ടിം സൗത്തി എന്നിവരാണ് നാല് മുതല്‍ ആറ് വരെയുള്ള സ്ഥാനങ്ങളില്‍. ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാദ ഒമ്പതിലും വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡര്‍ പത്താം സ്ഥാനത്തുമാണ്.
 

Follow Us:
Download App:
  • android
  • ios